യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചില ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

ചില ട്രെയിനുകളുടെ സമയക്രമത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ മാറ്റംവരുത്തി റെയില്‍വേ. ഷൊര്‍ണൂര്‍ ജങ്ഷന്‍- കണ്ണൂര്‍ മെമു (06023) സ്പെഷ്യല്‍ ട്രെയിന്‍ ഞായറാഴ്ച മുതല്‍ പുലര്‍ച്ചെ 4.30ന് പകരം അഞ്ചിനായിരിക്കും യാത്ര ആരംഭിക്കുക. ഷൊര്‍ണൂര്‍ ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ (06017) മെമു പുലര്‍ച്ചെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ.

Also Read : രാജസ്ഥാനില്‍ വാഹനമിടിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു

ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) മംഗളൂരുവില്‍ പത്തുമിനിട്ട് വൈകി രാവിലെ 5.50നേ എത്തുകയുള്ളൂ. തിരുവനന്തപുരം സെന്‍ട്രല്‍- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (12082) രാത്രി 12.50നായിരിക്കും കണ്ണൂരിലെത്തുക. നേരത്തേ ഇത് 12.25ആയിരുന്നു.

Also Read : കോടിയേരിക്ക് പയ്യാമ്പലത്ത് നിത്യസ്മാരകം; കോടിയേരി സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്തു

ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) 25 മിനിട്ട് വൈകി രാത്രി 12.30നായിരിക്കും കണ്ണൂരിലെത്തുക. മംഗളൂരു സെന്‍ട്രല്‍- കോഴിക്കോട് എക്സ്പ്രസ് (16610) പത്തുമിനിറ്റ് വൈകിട്ട് 10.25നായിരിക്കും കോഴിക്കോട് എത്തുക.

ഇന്നു മുതൽ പ്രാബല്യത്തിലാകുന്ന പുതുക്കിയ ട്രെയിൻ സമയമാറ്റം ഇങ്ങനെ

പുറപ്പെടുന്ന സമയത്തിലെ മാറ്റം:

16303 എറണാകുളം–തിരുവനന്തപുരം വഞ്ചിനാട്– 5.05
16824 കൊല്ലം–ചെന്നൈ എഗ്മൂർ അനന്തപുരി–ഉച്ചയ്ക്ക് 2.50
16188 എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ് 10.25
06023 ഷൊർണൂർ– കണ്ണൂർ മെമു– വൈകിട്ട് 5.00
06017 ഷൊർണൂർ– എറണാകുളം മെമു–പുലർച്ചെ 4.30
06017 ഷൊർണൂർ–എറണാകുളം മെമു–പുലർച്ചെ 4.30
06449 എറണാകുളം– ആലപ്പുഴ മെമു–7.50
06451 എറണാകുളം കായംകുളം മെമു–വൈകിട്ട് 6.05
06442 കൊല്ലം–എറണാകുളം മെമു രാത്രി 9.05
06786 കൊല്ലം–കോട്ടയം മെമു– 2.40
16310 കായംകുളം–എറണാകുളം മെമു–3.20

എത്തിച്ചേരുന്ന സ്റ്റേഷനിലെ പുതിയ സമയം:

22637 ചെന്നൈ സെൻട്രൽ – മംഗളൂരു വെസ്റ്റ് കോസ്റ്റ്– പുലർച്ചെ 5.50
12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി – രാത്രി 12.50
16303 എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് – 10.00
16307 ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ്– രാത്രി 12.30
16610 മംഗളൂരു – കോഴിക്കോട് എക്സ്പ്രസ് –കോഴിക്കോട്ട്: രാവിലെ 10.25
16187 കാരയ്ക്കൽ–എറണാകുളം എക്സ്പ്രസ്– രാവിലെ 6.45
16832 ചെന്നൈ–കൊല്ലം അനന്തപുരം–11.15
16381 പുണെ–കന്യാകുമാരി – 11.50
16344 മധുര–തിരുവനന്തപുരം അമൃത–4.55
16630 മംഗളൂരു–തിരുവനന്തപുരം 9.00
16320 ബെംഗളൂരു–കൊച്ചുവേളി ഹംസഫർ–9.55
06430 നാഗർകോവിൽ–കൊച്ചുവേളി–10.25
06433 തിരുവനന്തപുരം നാഗർകോവിൽ –8.55
06639 പുനലൂർ–നാഗർകോവിൽ–11.35
16341 ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി– 9.45
06442 കൊല്ലം–എറണാകുളം മെമു (കോട്ടയം വഴി) –പുലർച്ചെ 12.30
06017 ഷൊർണൂർ–എറണാകുളം മെമു– രാവിലെ 7.45
06778 കൊല്ലം–എറണാകുളം മെമു– 12.00
06661 പുനലൂർ–കൊല്ലം മെമു– രാത്രി 8.40
06771 ആലപ്പി–കൊല്ലം മെമു– 3.20

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News