ട്രെയിന്‍ സമയത്തില്‍ മാറ്റം, വന്ദേ ഭാരതിന്റെ പുതുക്കിയ സമയം ഇങ്ങനെ

മെയ് പതിമൂന്നിന്, ട്രെയിന്‍ നമ്പര്‍ 20632  തിരുവനന്തപുരം സെന്‍ട്രല്‍ മംഗളുരു സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതുക്കിയ സമയക്രമം റെയില്‍വേ പുറത്തുവിട്ടു. പുതുക്കിയ സമയക്രമമനുസരിച്ച് വൈകിട്ട് 6.42ന് എറണാകുളം ജംഗ്ഷനിലെത്തുന്ന വന്ദേ ഭാരത് 6.45ന് പുറപ്പെടും. രാത്രി 7.56ന് തൃശൂരെത്തി, 7.58ന് പുറപ്പെടു, ഷൊര്‍ണൂരില്‍ രാത്രി 8.30ന് എത്തി 8.32ന് പുറപ്പെടും. തിരൂരില്‍ എത്തുന്നത് 9.02നാണ്. 9.32ന് പുറപ്പെടും. 9.32ന് കോഴിക്കോടെത്തുന്ന വന്ദേ ഭാരത് 9.34ന് അവിടെ നിന്നും പുറപ്പെടും. രാത്രി 10.36ന് കണ്ണൂര്‍ സ്റ്റേഷനിലെത്തും രണ്ടു മിനിറ്റിന് ശേഷം കാസര്‍ഗോഡേക്ക് പുറപ്പെടും. രാത്രി 11.46ന് കാസര്‍ഗോഡ് എത്തുന്ന ട്രെയിന്‍ 11. 48ന് പുറപ്പെടും.

ALSO READ: ‘ജയിലിലേക്ക് പോയ കെജ്‌രിവാളിനേക്കാൾ ആയിരം മടങ്ങ് ശേഷിയുള്ള കെജ്‌രിവാൾ ആണ് തീഹാറിന് പുറത്തേക്ക് എത്തിയിട്ടുള്ളത്’: ഡോ. ജോൺ ബ്രിട്ടാസ് എം പി

അതേസമയം, ട്രെയിന്‍ നമ്പര്‍ 06497, ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – തൃശൂര്‍ പാസഞ്ചര്‍ ട്രെയനിന്റെ സമയത്തിനും അന്നേദിവസം മാറ്റമുണ്ട്. ഉച്ചയ്ക്ക് 12.05ന് ഷൊര്‍ണൂര്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍, 12.17ന് വള്ളത്തോള്‍ നഗറെത്തും, 12.18ന് യാത്ര ആരംഭിച്ച് 12.22ന് മുള്ളൂര്‍കരയെത്തും. 12.23ന് അവിടെ നിന്നും പുറപ്പെട്ട് 12.31ന് വടക്കാഞ്ചേരിയെത്തും. 12.32 അവിടെ നിന്നും യാത്രതിരിച്ച് മുളങ്കുന്നത്കാവില്‍ 12.40ന് എത്തും. 12.41ന് പുറപ്പെട്ട് 12.48ന് പൊന്‍കുന്നതെത്തും. അവിടെനിന്ന് 12.49ന് പുറപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News