ചൊവ്വയുടെ പേര് മാറ്റണം എന്നൊരാഗ്രഹം, മറ്റാർക്കുമല്ല ഇലോൺ മസ്കാണ് മാർസിന്റെ പേര് മാറ്റാൻ ഉള്ള ആഗ്രഹം പറഞ്ഞ് രംഗത്തെത്തിയത്. ചുവന്ന നിറത്തിൽ കാണപ്പെടുന്ന ഗ്രഹത്തിനെ കണ്ടാൽ രക്തത്തിൽ കുളിച്ച് നിൽക്കുന്നത് പോലെ തോന്നും അതിനാലാണ് ഗ്രീക്ക് യുദ്ധ ദേവനായ മാർസിന്റെ പേരാണ് ഗ്രഹത്തിന് നൽകിയിരുന്നത്.
ഇപ്പോൾ ഇലോൺ മസ്ക് മാർസിന്റെ പേര് ന്യൂ വേൾഡ് (New World) ആക്കണം എന്നാണ് മസ്കിന്റെ ആഗ്രഹം. അമേരിക്കയെ വിശേഷിപ്പിക്കാനായി യൂറോപ്യന്മാരുപയോഗിച്ചിരുന്ന വാക്കാണ് ന്യൂ വേൾഡ്.
മാർസിന്റെ ഉപരിതലത്തിൽ പര്യവേക്ഷണം നടത്തിയ ക്യൂരിയോസിറ്റി റോവർ പകർത്തിയ ഗെയ്ൽ ക്രേറ്ററിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് മസ്ക് മാർസിന്റെ പേര് മാറ്റാനുള്ള തന്റെ ആഗ്രഹം എക്സിൽ കുറിച്ചിരിക്കുന്നത്.
Mars will be called the “New World”, just as America was in past centuries.
— Elon Musk (@elonmusk) December 26, 2024
Such an inspiring adventure! https://t.co/k6n9fropNK
Also Read: അത്രയൊന്നും വേഗതയില്ല; മനുഷ്യമസ്തിഷ്കത്തിന്റെ പ്രോസസിങ് വേഗത നിർണയിച്ച് ശാസ്ത്ര ലോകം
അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും, എഴുത്തുകാരനുമായ നീൽ ഡെഗ്രാസ് ടൈസൺ, ചൊവ്വയെ കോളനിവത്കരിക്കാനും സ്ഥിരതാമസമാക്കാനുമുള്ള മസ്‌കിൻ്റെ ദൗത്യത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here