വിവാഹ രജിസ്റ്റര്‍ സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്താനായി ഓടേണ്ട, ഇനി പെട്ടന്ന് തിരുത്താം; നിര്‍ണായക തീരുമാനവുമായി തദ്ദേശ അദാലത്ത്

Marriage Certificate

വിവാഹ രജിസ്റ്ററിലെ സര്‍ട്ടിഫിക്കറ്റിലെ പേര് പെട്ടന്ന് തിരുത്തണോ ? അതിനായി ഇനി ഒടണ്ട, നിര്‍ണായക തീരുമാനവുമായി തദ്ദേശ അദാലത്ത്

ഗസറ്റില്‍ പേരുമാറ്റിയാല്‍ ഇനി മുതല്‍ വിവാഹ രജിസ്റ്ററിലെ സര്‍ട്ടിഫിക്കറ്റിലും പേര് തിരുത്താം. കോട്ടയത്ത് നടന്ന തദ്ദേശ അദാലത്തിലൂടെയാണ് സാങ്കേതിക തടസം നീങ്ങിയത്. കറുകച്ചാല്‍ പനയ്ക്കവയലില്‍ പി.ഡി. സൂരജ് നല്‍കിയ അപേക്ഷയിലാണ് നിരവധി പേര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം ഉണ്ടായത്.

മാസങ്ങളായി വിസയുടെ ആവശ്യത്തിനായി വിവാഹ രജിസ്റ്ററിലെ പേരു തിരുത്താന്‍ ഓഫീസുകള്‍ തോറും കയറി ഇറങ്ങുകയായിരുന്നു കറുകച്ചാല്‍ സ്വദേശി സൂരജ്. വിവാഹ സമയത്തെ പേരാണ് ഏലിക്കുളം പഞ്ചായത്തിലെ വിവാഹ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്.

Also Read: പുരോഗമന കലാസാഹിത്യസംഘത്തിന്റെ ചരിത്രം പറയുന്ന ഹ്രസ്വചിത്രം ജനശ്രദ്ധ നേടുന്നു

തിരുത്തിയ പേര് ഗസറ്റില്‍ പ്രസിദ്ധീകരിച്ചെങ്കിലും വിവാഹ രജിസ്റ്ററില്‍ മാറ്റാനായില്ല. നിലവിലെ നിയമം അതിന് അനുവദിച്ചില്ല. പരാതിയുമായി തദ്ദേശ അദാലത്തിനെത്തിയ സൂരജിന്റെ പ്രശ്നത്തില്‍ മന്ത്രി എം.ബി. രാജേഷ് ഇടപെട്ടു.

ഗസറ്റ് വിജ്ഞാപനത്തിന്റെയും എസ്.എസ്.എല്‍.സി. ബുക്കിലെ തിരുത്തലിന്റെയും അടിസ്ഥാനത്തില്‍ വിവാഹ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി നല്‍കാന്‍ മന്ത്രി ഉത്തരവിട്ടു. ഈ തീരമാനം സംസ്ഥാന വ്യാപകമായി എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ബാധകമാക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ നടപടി അതിവേഗം പൂര്‍ത്തിയാക്കി പൊതു ഉത്തരവ് ഇറക്കാനും മന്ത്രി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here