ശബരിമലയിലെ പൊലീസ് ചുമതലകളിൽ മാറ്റം

ശബരിമലയിലെ പൊലീസ് ചുമതലകളിൽ മാറ്റം. സന്നിധാനത്തെയും പമ്പയിലെയും നിലക്കലിലേയും പൊലീസ് ചുമതലകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. സന്നിധാനത്ത് കൊച്ചി ഡിസിപി സുദർശനൻ ഐപിഎസിനെ നിയോഗിച്ചു.പമ്പ സ്പെഷ്യൽ ഓഫീസർ ആയി എസ് മധുസൂദനനെ നിയമിച്ചു. നിലക്കൽ സ്പെഷ്യൽ ഓഫീസർ ആയി സന്തോഷ് കെവിയെ നിയമിച്ചു.

ALSO READ: യൂത്ത് കോൺഗ്രസ് കേരളഘടകത്തിന്റെ ദേശീയ സമിതികൾ പിരിച്ചുവിട്ടു

അതേസമയം ശബരിമലയില്‍ ബുക്കിംഗ് ഇല്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. നിലയ്ക്കലിലെ പാര്‍ക്കിംഗിന് ഫാസ്ടാഗ് ഏര്‍പ്പെടുത്തണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് നിര്‍ദേശം. അതേ സമയം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് എ ഡി ജി പി എം ആര്‍ അജിത്കുമാര്‍ കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിച്ചു.

ALSO READ:നവകേരള സദസ്സ്: എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News