സംസ്ഥാനത്ത് സ്വര്‍ണവില നേരിയ മാറ്റം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46240 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വിപണി നിരക്ക് 5780 രൂപയാണ് രൂപ. ജനുവരി രണ്ടിന് സംസ്ഥാനത്ത് 47,000 രൂപയായി സ്വര്‍ണ വില മുന്നേറിയിരുന്നു. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. പവന് ഇന്ന് 80 രൂപ ഉയർന്നു. ജനുവരി 20 മുതൽ കൂടിയും കുറഞ്ഞും ഒരേ രീതിയിൽ തുടരുകയാണ് സ്വർണവില. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46240 രൂപയാണ്.
ALSO READ: 107 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്ത് മന്ത്രി കെ രാജൻ
10 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ചത്. വിപണി നിരക്ക് 5780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4780 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. വെള്ളിയ്ക്ക് സാധാരണ ഒരു ഗ്രാമിന് വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
ALSO READ: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
ഈ മാസം രണ്ടിന് 47,000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. തുടര്‍ന്ന് വില താഴുന്നതാണ് ദൃശ്യമായത്. 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് രണ്ടുദിവസം വില കൂടി 21 മുതല്‍ അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വ്യാഴാഴ്ച നേരിയ ഇടിവ് ഉണ്ടായി. എന്നാല്‍ വെള്ളിയാഴ്ച വീണ്ടും വില ഉയരുകയായിരുന്നു.
ജനുവരി 28ന് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. വിപണി വില 46,160 രൂപയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here