ട്രെയിൻ സമയത്തിൽ മാറ്റം; അറിയേണ്ടതെല്ലാം

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. ചിലത് വൈകിയോടും. ചില ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു. ഇന്നു മുതൽ ഫെബ്രുവരി 25 വരെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റമുണ്ടാകും എന്നാണു അധികൃതർ അറിയിച്ചത്.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

ഷൊർണൂർ- കോഴിക്കോട് എക്സ്പ്രസ്- 9,16,23 തീയതികളിൽ റദ്ദാക്കി

കോഴിക്കോട്- ഷൊർണൂർ എക്സ്പ്രസ്- 10,17,24 തീയതികളിൽ റദ്ദാക്കി

നിലമ്പൂർ റോഡ് – ഷൊർണൂർ എക്സ്പ്രസ്- 10, 16, 17 തീയതികളിൽ റദ്ദാക്കി

ഷൊർണൂർ റോഡ്- നിലമ്പൂർ എക്സ്പ്രസ് -10, 16, 17 തീയതികളിൽ റദ്ദാക്കി

ALSO READ: യാഥാർഥ്യമായി തലശ്ശേരി മാഹി ബൈപാസ്; ട്രയൽ റൺ ആരംഭിച്ചു

വൈകിയോടുന്ന ട്രെയിനുകൾ 

കൊച്ചുവേളി- ശ്രീ ​ഗം​ഗാന​ഗർ എക്സ്പ്രസ് ഇന്ന് 45 മിനിറ്റ് വൈകി വൈകിട്ട് 4.30ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. 16ന് നാലു മണിക്കൂറും 23ന് ഒരു മണിക്കൂറും വൈകും.

കൊയമ്പത്തൂർ- ജബൽപുർ എക്സ്പ്രസ്- 11, 18, 25 തീയതികളിൽ ഒരു മണിക്കൂർ വൈകി രാവിലെ 6.05ന് കൊയമ്പത്തൂരിൽ നിന്ന് പുറപ്പെടും.

കൊച്ചുവേളി- നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് 9, 15, 16 തീയതികളിൽ ഒരു മണിക്കൂർ വൈകി രാത്രി ഒൻപതിന് പുറപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News