ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിച്ചു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് എംഡിയായിരുന്ന ഡോ. അദീല അബ്ദുള്ളയെ മാറ്റി ദിവ്യഎസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു.

Also Read; ന്യൂസ്‌ ക്ലിക്കിനെതിരായ സിബിഐ എഫ്ഐആർ പുറത്ത്

ഡല്‍ഹി കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ ആയിരുന്ന സൗരബ് ജയിനിനെ തൊഴില്‍ നൈപുണ്യവകുപ്പ് സെക്രട്ടറിയാക്കി മാറ്റി നിയമിച്ചു. ഈ വകുപ്പിലെ സെക്രട്ടറിയായിരുന്ന അജിത് കുമാറിനെ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറാക്കി. ഭക്ഷ്യപൊതുവിതരണ സെക്രട്ടറിയുടെ അധികചുമതലയും അജിത് കുമാര്‍ വഹിക്കും. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ചേതന്‍കുമാര്‍ മീണയെ കേരള ഹൗസിലെ അഡീഷണല്‍ റെസിഡന്റ് കമ്മീഷണറാക്കി. .ആലപ്പുഴ കളക്ടര്‍ ആയിരുന്ന ഹരിത വി. കുമാറിനെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറാക്കി. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറായ എന്‍.ദേവിദാസനെ കൊല്ലം കളക്ടറാക്കി.മലപ്പുറം ജില്ലാ കളക്ടര്‍ ആയിരുന്ന പ്രേംകുമാര്‍ വി.ആറിനെ പഞ്ചായത്ത് ഡയറക്ടറാക്കി. കൊല്ലം കളക്ടറായിരുന്ന അഫ്‌സാന പര്‍വേഷ് ആണ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍. ഈ സ്ഥാനം വഹിച്ചിരുന്ന വിനോദ് വി.ആറിനെ മലപ്പുറം ജില്ലാ കളക്ടറാക്കി.

Also Read; നിയമനത്തട്ടിപ്പ് കേസ്; അഖിൽ സജീവിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

പ്രവേശന പരീക്ഷ കമ്മീഷണര്‍ ആയിരുന്ന അരുണ്‍ കെ.വിജയനെ കണ്ണൂര്‍ കളക്ടറായി നിയമിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സുധീര്‍ കെ.യാണ് പ്രവേശന പരീക്ഷ കമ്മീഷണര്‍. സ്‌നേഹില്‍കുമാര്‍ സിംഗ് ആണ് കോഴിക്കോട് ജില്ലാ കളക്ടര്‍. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി സാമുവലിനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി. പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി അഞ്ജനക്കാണ് പിന്നോക്ക വിഭാഗ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ ചുമതല. പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശനെ ശിശുവികസനവകുപ്പ് ഡയറക്ടറാക്കി മാറ്റി നിയമിച്ചു. കെടിഡിസി എംഡി ശിഖാ സുരേന്ദ്രനെ ആരോഗ്യകുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കെടിഡിസി എംഡി ചുമതലയും ഒപ്പം വഹിക്കണം.

Also Read; ബര്‍ഗര്‍ കടയുടെ മറവില്‍ ലഹരി വില്പന; പ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News