വാട്ട്സാപ്പിൽ മാറ്റങ്ങൾ; ചാറ്റുകള്‍, കോളുകള്‍, കമ്മ്യൂണിറ്റികള്‍, സ്റ്റാറ്റസ് ടാബുകൾക്ക് എന്ത് സംഭവിക്കും?

സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകള്‍ താരതമ്യം ചെയ്താല്‍ ഉപയോക്തൃ ഇന്റര്‍ഫേസില്‍ പൊരുത്തക്കേട് അനുഭവപ്പെടുന്നതിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായിറിപ്പോർട്ടുകൾ. ഇത് അനുസരിച്ച് ഇതില്‍ ഉടന്‍ തന്നെ മാറ്റമുണ്ടായേക്കാമെന്നാണ് സൂചനകൾ.

വാട്ട്സാപ്പ് ഡെവലപ്പര്‍മാര്‍ ചാറ്റുകള്‍, കോളുകള്‍, കമ്മ്യൂണിറ്റികള്‍, സ്റ്റാറ്റസ് ടാബുകള്‍ എന്നിവ ആപ്പിന്റെ ഐഒഎസ് പതിപ്പിന് സമാനമായി നാവിഗേഷന്‍ ബാര്‍ സ്‌ക്രീനിന്റെ താഴേക്ക് മാറ്റുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ആപ്ലിക്കേഷന്റെ ഉപയോക്തൃ ഇന്റര്‍ഫേസ് നവീകരിക്കാന്‍ ആവശ്യപ്പെടുന്ന ഉപയോക്താക്കള്‍ക്കുള്ള മറുപടി കൂടിയാണ് ഈ മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വരാനിരിക്കുന്ന മാറ്റം ആന്‍ഡ്രോയിഡിനുള്ള വാട്ട്സാപ്പ് ബീറ്റയുടെ ഏറ്റവും പുതിയ വേർഷനിൽ (2.23.8.4) ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സമീപഭാവിയില്‍ സ്ഥിരതയുള്ള പതിപ്പിലേക്കുള്ള വഴി കണ്ടെത്തിയേക്കാനും സാധ്യതയുണ്ട്. നാവിഗേഷന്‍ ബാര്‍ താഴെ ക്രമീകരിക്കുന്നതിലൂടെ വലിയ ഫോണുകളുള്ള ഉപയോക്താക്കള്‍ക്ക് ഒരു കൈ ഉപയോഗിച്ച് വിവിധ ടാബുകള്‍ എടുക്കാന്‍ എളുപ്പമാണ്. പുതിയ മാറ്റം നിലവില്‍ വികസന ഘട്ടത്തിലാണെന്നും മറ്റ് ചില മെച്ചപ്പെടുത്തലുകള്‍ക്കൊപ്പം ആപ്പിന്റെ ഭാവി പതിപ്പില്‍ ലഭ്യമാകും.

വ്യക്തിഗത ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള കഴിവ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള വീഡിയോ സന്ദേശങ്ങള്‍, വോയ്‌സ് നോട്ടുകള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി സജ്ജീകരിക്കുക, പുതിയ ഗ്രൂപ്പ് അംഗങ്ങളെ അസെപ്റ്റ് ചെയ്യുക എന്നിവ ഉള്‍പ്പെടെ പുതിയ സവിശേഷതകള്‍ കൊണ്ടുവരാന്‍ 2023 ജനുവരി മുതല്‍ വാട്ട്സാപ്പ് ഡെവലപ്പര്‍മാര്‍ പരിശ്രമിച്ചു കൊണ്ടിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News