രാത്രി വളരെ രുചികരമായ ഒരു വിഭവം ഉണ്ടാക്കിയാലോ. എന്നും കഴിക്കുന്നതിൽ നിന്നും ചപ്പാത്തി ഇങ്ങനെ കഴിച്ചാൽ വ്യത്യസ്തമായ ഒരു രുചി കിട്ടും. അതിനായി ചപ്പാത്തി സാധാ പോലെ ഉണ്ടാക്കി റോൾ രൂപത്തിൽ ആക്കുക. ശേഷം ഒരു കത്തി ഉപയോഗിച്ച് നീളത്തിൽ സ്പ്രിങ് രൂപത്തിൽ മുറിച്ചെടുക്കുക. ഇങ്ങനെ മുറിച്ച ചപ്പാത്തിമാറ്റി വെയ്ക്കുക.
ALSO READ: രാജ്യത്ത് ആകെ നടന്ന പിഎസ്‌സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തിൽ
ശേഷം ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് സവാള അരിഞ്ഞത്, പച്ചമുളക്, വെളുത്തുള്ളി,ക്യാരറ്റ്, ക്യാപ്‌സിക്കം എന്നിവ അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി കൂടി ചേർക്കുക. ശേഷം കുരുമുളക് പൊടി ഉപ്പ് ലേശം മഞ്ഞൾപൊടി, മുളക് പൊടി എന്നിവ കൂടി ചേർത്ത് ഇളക്കുക. ഇതിലേക്ക് ടൊമാറ്റോ സോസ് , സോയ സോസ് എന്നിവ കൂടി ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിന് മുട്ട കൂടി ഇതിലേക്ക് ഇടുക. മുട്ട നന്നായി ചിക്കി എടുക്കുക. തോരൻ പരുവത്തിൽ ആയ ശേഷം അരിഞ്ഞ് വെച്ച ചപ്പാത്തി കൂടി ഇതിലേക്ക് ഇട്ട് നന്നായി യോജിപ്പിച്ച് ഗ്യാസ് ഓഫ് ചെയ്യുക. വെറൈറ്റി പരീക്ഷിക്കുന്നവർക്ക് ഇത് നല്ലൊരു വിഭവമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here