വയറ് നിറയ്ക്കും, മനസ്സും നിറയ്ക്കും ചപ്പാത്തി എഗ്ഗ് റോള്‍

വീട്ടില്‍ ചപ്പാത്തിയും മുട്ടയും ഉണ്ടോ? എങ്കില്‍ ഹെല്‍ത്തി ആയ ചപ്പാത്തി എഗ്ഗ് റോള്‍ തയാറാക്കിയാലോ.

ആവശ്യമായ ചേരുവകള്‍

ചപ്പാത്തി – 1
മുട്ട – 1
സവാള അരിഞ്ഞത് – 1/2 കപ്പ്
കാരറ്റ് – 1/2 കപ്പ് അരിഞ്ഞത്
കാബേജ് – 1 കപ്പ് അരിഞ്ഞത്
കാപ്‌സിക്കം – 1/2 കപ്പ് അരിഞ്ഞത്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ബട്ടര്‍ – 1/2 ടീസ്പൂണ്‍
മയോണൈസ് – 1 ടേബിള്‍സ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ് – 1 ടേബിള്‍സ്പൂണ്‍

ALSO READ:സാധാ ചോറ് മാറിനില്‍ക്കും; ലഞ്ചിന് ടൊമാറ്റോ റൈസ് ട്രൈ ചെയ്യാം

തയാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ഒഴിച്ച് സവാള, കാരറ്റ് , കാബേജ്, കാപ്‌സിക്കം, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കാന്‍ വയ്ക്കുക.

ചപ്പാത്തി ബട്ടര്‍ തേച്ച് രണ്ട് വശവും മൊരിച്ചെടുത്ത് മാറ്റി വയ്ക്കുക. ഒരു മുട്ട പൊട്ടിച്ച് അല്‍പ്പം ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി അടിച്ച് എടുക്കുക. ഇത് ചൂടായ തവയില്‍ ഒഴിക്കുക, മുട്ടയുടെ മുകളില്‍ തയാറാക്കിയ ചപ്പാത്തി വെച്ച് നന്നായി അമര്‍ത്തി രണ്ട് വശവും വേവിച്ച് എടുക്കുക. തയാറാക്കിയ ചപ്പാത്തിയില്‍ മയോണൈസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് തയാറാക്കിയ വെജിറ്റബിള്‍ ഫില്ലിംഗ് നടുവില്‍ വെച്ച് ചപ്പാത്തി ചുരുട്ടി എടുക്കാം.

ALSO READ: മായമുണ്ടോ എന്ന ഭയം വേണ്ട; വീട്ടിൽ തന്നെയുണ്ടാക്കാം ടൊമാറ്റോ സോസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News