മുന്‍ മന്ത്രിയായിരുന്ന ബാബാ സിദ്ധിഖിയെ ലോറന്‍സ് ബിഷ്‌ണോയി സംഘം കൊലപ്പെടുത്തിയത് ഭീതി പടര്‍ത്തി പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയെന്ന് പൊലീസിന്റെ കുറ്റപത്രം. ബിഷ്‌ണോയ് സംഘം കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരിക്കുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായി സിദ്ധിഖിക്ക് ഉണ്ടായിരുന്ന ബന്ധം, സല്‍മാന്റെ വീടാക്രമിച്ച പ്രതി കസ്റ്റഡിയില്‍ ജീവനൊടുക്കിയതടക്കമുള്ള സംഭവങ്ങള്‍ കൊലപാതകത്തിന് കാരണമായതായി പൊലീസ് കുറ്റപത്രം വ്യക്തമാക്കുന്നു.
ALSO READ: 75 ലക്ഷം അടിച്ചോയെന്നറിയാം; സ്ത്രീ ശക്തി എസ്എസ് 449 ലോട്ടറി ഫലം ഇതാ
സിദ്ധിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 29 പ്രതികളില്‍ 26 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ യുഎസ് പൊലീസ് കസ്റ്റഡിയിലുള്ള അന്‍മോല്‍ ബിഷ്‌ണോയ് അടക്കമുള്ള മൂന്നു പേരാണ് ഈ കേസില്‍ ഇനി അറസ്റ്റിലാകാനുള്ളത്.
2024 ഒക്ടോബര്‍ 12ന് മകന്റെ ഓഫീസില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ബാബാ സിദ്ധിഖി വെടിയേറ്റ് മരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here