മുട്ടിൽ മരംമുറി കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും

ഏറെ വിവാദമായ മുട്ടിൽ മരംമുറി കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകുക. മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമിയിൽനിന്ന് 104 സംരക്ഷിത മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് കേസിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. അന്വേഷണം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് കുറ്റപത്രം നൽകുന്നത്.അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വിവി ബെന്നി ആണ് കുറ്റപത്രം നൽകുന്നത്.

ALSO READ: നവകേരള സദസ് ഇന്ന് തൃശൂരിൽ

സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. മരംമുറി സംഘത്തെ സഹായിച്ചവർ ഉൾപ്പെടെ 12 പ്രതികളാണ് കേസിലുള്ളത് .85 മുതൽ 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് അഗസ്റ്റിൻ സഹോദരങ്ങൾ മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎൻഎ പരിശോധന ഫലത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ: നെൽക്കർഷകരെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം

സർക്കാർ അനുമതിയുണ്ടെന്ന് കാണിച്ചാണ് ഇവർ കർഷകരെ വഞ്ചിക്കൽ, വ്യാജരേഖയുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെയുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികൾക്കെതിരെ ഇഡി അന്വേഷണവും നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News