മുടി ഒതുക്കിയതിന് പിഴ ഒടുക്കി യുവതി; സംഭവം ഇങ്ങനെ

മുടി ഉണക്കുന്നതിനായി ഹെയർ ഡ്രയർ ഉപയോഗിച്ച യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഓസ്‌ട്രേലിയയിലാണ് സംഭവം. ഇവിടുത്തെ ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ ബ്രാന്‍റായ നോവോടെൽ പെർത്ത് ലാംഗ്‌ലിയിൽ ഒരു രാത്രി താമസിക്കുന്നതിനായി എത്തിയതായിരുന്നു യുവതി. ഒരു ദിവസത്തേക്ക് ഏകദേശം പതിനാറായിരം രൂപയായിരുന്നു മുറിയുടെ വാടക. മുറിയിലെത്തിയ യുവതി മുടി ഒതുക്കുന്നതിനായി ഹെയർ ഡ്രയർ ഉപയോഗിക്കയുണ്ടായി. ഹെയർ ഡ്രയർ ഓണ്‍ ചെയ്തതിന് പിന്നാലെ ഹോട്ടലിലെ ഫയർ അലാം അടിച്ചു. അതോടെ ഒരു ഫയർമാന്‍ അവളുടെ മുറിയിൽ എത്തി. എന്നാൽ സംഭവം എന്താണെന്ന് മനസിലാക്കാൻ ആർക്കുമായില്ല. പിന്നീടാണ് ഇവരുടെ ഹെയർ ഡ്രയര്‍ ഓണ്‍ ചെയ്തപ്പോഴാണ് അലാറം ട്രിഗർ ചെയ്തതെന്ന് മനസിലാകുന്നത്.

ALSO READ: മലയാള ചിത്രം റിപ്‌ടൈഡ് റോട്ടര്‍ഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

എന്നാൽ, മൂന്ന് ദിവസത്തിന് ശേഷം തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,400 ഡോളർ (ഏകദേശം 1,10,000 രൂപ) ഡെബിറ്റ് ചെയ്തതായി അവര്‍ക്ക് സന്ദേശമെത്തി. തുടർന്ന് എന്തിനാണ് ഇത്രയും തുക തന്‍റെ അക്കൗണ്ടിൽ നിന്നും പിടിച്ചിരിക്കുന്നതെന്ന് ഹോട്ടൽ അധികൃതരോട് ചോദിച്ചു. തെറ്റായ ഫയര്‍ അലാറത്തിനുള്ള പെനാല്‍റ്റിയാണെന്നായിരുന്നു ഹോട്ടലിന്‍റെ മറുപടി.

ALSO READ: തമിഴ്‌നാട് പ്രളയം; തൂത്തുക്കുടിയില്‍ കുടുങ്ങിയ 500 റെയില്‍യാത്രികരില്‍ 100 പേരെ രക്ഷപ്പെടുത്തി

എന്നാൽ ഇങ്ങനെ പണം ഈടാക്കുന്നത് അന്യായമാണെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് നിരവധി തവണ ഫോണ്‍ ചെയ്യുകയും ഇമെയിലുകളും അയച്ചു. ഒടുവിൽ അവരില്‍ നിന്നും ഈടാക്കിയ പണം തിരികെ നൽകാൻ ഹോട്ടല്‍ തയ്യാറായതായി റിപ്പോർട്ടുകൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News