എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടതോടെയാണ് ചാർജ് വർധനവ്. ആർബിഐയേയും നാഷണൽ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനവിന് ഇടയാക്കിയത്.
ALSO READ: കുവൈറ്റ് തീപിടിത്തം; മരണസംഖ്യ ഉയരുന്നു, ഇതുവരെ തിരിച്ചറിഞ്ഞത് 19 മലയാളികളെ
കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ബാങ്കുകൾ തമ്മിൽ ഈടാക്കുന്ന നിരക്കായ ഇന്റർചെയ്ഞ്ച് ഫീസ് 23 രൂപയാക്കിയാണ് വർധിപ്പിക്കുന്നത്. അക്കൗണ്ടുള്ള ബാങ്കിലെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റൊരു ബാങ്കിന്റെ എടിഎം കൗണ്ടറിൽ നിന്നും പണം പിൻവലിച്ചാൽ ഈ എടിഎമ്മിന്റെ ഉടമസ്ഥരായ ബാങ്കിന് നിശ്ചിത തുക നൽകണം. ഇതാണ് ഇൻറർചെയ്ഞ്ച് ഫീസ്. ഇതിൽ വർധന വേണമെന്നാണ് ഇപ്പോഴുള്ള ആവശ്യം.
2021 ൽ 15 രൂപയിൽ നിന്നും 17 രൂപയാക്കി ഉയർത്തിയിരുന്നു. നിലവിൽ സൗജന്യ എ.ടി.എം ഇടപാടുകൾക്ക് ബാങ്കുകൾ പരിധി നിശ്ചയിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളിൽ അഞ്ച് എ.ടി.എം ഇടപാടുകൾ വരെ നടത്താം. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പരമാവധി മൂന്ന് ഇടപാടുകൾ വരെ സൗജന്യമായി നടത്താം .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here