ബാങ്കില്‍ പുറമ്പോക്ക് ഭൂമി പണയം വെച്ച് 13 കോടി രൂപ തട്ടിയെടുത്ത കേസ്; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കുറ്റപത്രം

തൃശ്ശൂര്‍ അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കില്‍ പുറമ്പോക്ക് ഭൂമി പണയം വെച്ച് 13 കോടി രൂപ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കുറ്റപത്രം. കേസ് അന്വേഷിച്ച വിജിലന്‍സ് സംഘമാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടെ കേസില്‍ 20 പ്രതികളാണ്.

Also Read: വയനാട്ടില്‍ പതാക ഉപേക്ഷിച്ച് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല: എം എം ഹസന്‍

ബാങ്കിലെ സഹകാരിയായ സന്തോഷ് ചിറ്റിലപ്പള്ളി നൽകിയ കേസിലാണ് നടപടി. അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിലെ സഹകാരിയായ സന്തോഷ് ചിറ്റിലപ്പള്ളി 2016 നൽകിയ കേസിലാണ് കഴിഞ്ഞ ദിവസം തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
2013- 14 ലാണ് അടാട്ട് ബാങ്കിൽ വൻ തട്ടിപ്പ് അരങ്ങേറിയത്. 13 കോടി രൂപയോളം ബാങ്കിൽ നിന്നും പിൻവലിച്ച കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന തട്ടിപ്പ് സംഘം നെല്ല് വാങ്ങിയതായി രേഖ ഉണ്ടാക്കി. പിന്നീട് ഈ നെല്ല് അടഞ്ഞുകിടന്ന കാർത്തിക റൈസ് എന്ന സ്ഥാപനത്തിന് കടമായി നൽകിയതായും രേഖയുണ്ടാക്കി.
ഇതിനു പകരമായാണ് കാർത്തിക റൈസിന്റെ പേരിൽ പുറമ്പോക്ക് ഭൂമി പണയം വെച്ച് തട്ടിപ്പ് നടത്തിയത്. ഇത്രയും നെല്ല് അടാട്ട് ബാങ്കിൽ കൊണ്ടുവന്നതായി ആരും കണ്ടിട്ടില്ല. ഇതിനെ തുടർന്നാണ് താൻ നിയമ പോരാട്ടം ആരംഭിച്ചതെന്ന് സന്തോഷ് ചിറ്റിലപ്പള്ളി പറഞ്ഞു.
വെളപ്പായ വില്ലേജിലും പെരിങ്ങണ്ടൂർ വില്ലേജിലും ഉള്ള ഭൂമികളുടെ സർവ്വേ നമ്പറുകൾ ഉൾപ്പെടുത്തിയാണ് കരാർ ഉണ്ടാക്കിയത്. അടാട്ട് പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ വി ഓ ചുമ്മാർ, ടി ആർ ജയചന്ദ്രൻ, അടാട്ട് ബാങ്ക് മുൻ പ്രസിഡണ്ടും മുൻമന്ത്രി സി എൻ ബാലകൃഷ്ണന്റെ അനന്തരവനുമായ എം വി രാജേന്ദ്രൻ, മുൻമന്ത്രി കെ പി വിശ്വനാഥന്റെ അനന്തരവനും അടാട്ട് ബാങ്ക് ഡയറക്ടറുമായ സി സി ഹനീഷ്, കോൺഗ്രസ് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ നേതാവും ബാങ്ക് അഡ്മിനിസ്ട്രേറ്ററുമായിരുന്ന പി രാമചന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടെ 15 കോൺഗ്രസ് നേതാക്കളും 5 ഉദ്യോഗസ്ഥരെയും പ്രതികളാക്കിയാണ് കുറ്റപത്രം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News