എകെജി സെന്റർ ആക്രമണം; കുറ്റപത്രം സമർപ്പിച്ചു

എ കെ ജി സെന്റർ ആക്രമണത്തിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ ആണ് പ്രതികൾ. തിരുവനന്തപുരം സി ജെ എം കോടതിയിൽ ആണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്.സ്ഫോടക വസ്തു എറിഞ്ഞത് വി ജിതിനും സഹായിച്ചത് ടി നവ്യയുമെന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം.

ALSO READ: ദില്ലി വിമാനത്താവളത്തിൽ സ്വർണം കടത്തി; ശശി തരൂരിന്റെ പിഎ ഉള്‍പ്പടെ 2 പേര്‍ കസ്റ്റംസ് കസ്റ്റഡിയില്‍

കെ പി സി സി ഓഫീസിനെതിരായ ഡിവൈഎഫ്ഐ പ്രതിഷേധത്തിലുള്ള വൈരാഗ്യത്തിൽ ആണ് ആക്രമണം നടത്തിയത്.ആക്രമണത്തിന് നിർദേശിച്ച യൂത്ത് കോൺഗ്രസ് നേതാവടക്കം രണ്ട് പേരെയാണ് പിടികിട്ടാൻ ഉള്ളത്. ഇവർക്കെതിരെ പ്രത്യേക കുറ്റപത്രം നൽകും.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ഡ്രൈവർ സുധീഷ് എന്നിവരെയാണ് പിടികൂടാൻ ഉള്ളത്.

ALSO READ:ഒമാനിലും ചൂട് കൂടുന്നു; ജൂണ്‍ ഒന്ന് മുതല്‍ ഉച്ചയ്ക്ക് ജോലി നിരോധനം ഏര്‍പ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News