നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്ത ‘ചാള്‍സ് എന്റര്‍പ്രൈസസ്’ പ്രദര്‍ശന വിജയം തുടരുന്നു. ഉര്‍വ്വശി എന്ന താരത്തിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നുകൂടി ഗോമതി. ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ ഈ കഥാപാത്രവും ഉണ്ടാകും ഇനി അങ്ങോട്ട്. കൊച്ചിയില്‍ നഗര പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരിയായി ചിത്രത്തിലുടനീളം നിറഞ്ഞാടുകയാണ് ഉര്‍വ്വശി. അന്ധമായ ഭക്തിയില്‍ ജീവിക്കുന്ന ഗോമതിയും അതിന് നേരെ വിപരീതമായുള്ള ബാലുവര്‍ഗ്ഗീസ് അവതരിപ്പിച്ച രവി എന്ന മകന്‍ കഥാപാത്രവും ചേര്‍ന്ന് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് സിനിമയില്‍.
നവാഗത സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ തന്റെ ആദ്യ ചിത്രം വ്യത്യസ്തമായി തന്നെ പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നത് കണ്ടിറങ്ങുന്ന ഓരോരുത്തരും സാക്ഷ്യപ്പെടുത്തുന്നു. പുരാതനമായ ഒരു ഗണപതി വിഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തിനായി ഒരുക്കിയ ഗാനങ്ങള്‍ എല്ലാം തന്നെ സിനിമയുടെ തീയറ്റര്‍ കാഴ്ച്ചയ്ക്ക് മിഴിവാകുന്നുണ്ട്. കഥാഗതിക്കനുസരിച്ചുള്ള ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും പ്രൊഡക്ഷന്‍ ഡിസൈനിങ്ങുമെല്ലാം ചേര്‍ന്ന് മികച്ചരീതിയില്‍ പ്രേക്ഷകര്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കുകയാണ്. ചിത്രത്തിന്റെ ഒടിടി അവകാശം നേരത്തെ ആമസോണ്‍ പ്രൈം സ്വന്തമാക്കിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ജോയ് മൂവീസും റിലൈന്‍സ്എന്റര്‍ടെയിന്റ്‌മെന്റ് എ പി ഇന്റര്‍നാഷണല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.
കലൈയരസന്‍ ,ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, വിനീത് തട്ടില്‍, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് . തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്‌മണ്യന്‍ എന്നിവരുടെ വരികള്‍ക്ക് സുബ്രഹ്‌മണ്യന്‍ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിര്‍മ്മാണ നിര്‍വ്വഹണം: ദീപക് പരമേശ്വരന്‍, നിര്‍മ്മാണ സഹകരണം: പ്രദീപ് മേനോന്‍, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആര്‍, മേക്കപ്പ്: സുരേഷ്, പി ആര്‍ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here