സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആദ്യ രണ്ട് ഗാനങ്ങള്‍ക്ക് ശേഷം ചാള്‍സ് എന്റര്‍പ്രൈസസിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ജോയ് മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ബാലു വര്‍ഗ്ഗീസ്, ഭാനു പ്രിയ, കലൈയരസന്‍, മൃദുല തുടങ്ങിയ താരങ്ങളാണ് ഈ ഗാന രംഗത്തുള്ളത്. കാലമേ ലോകമേ.. എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. സംഗീതം സുബ്രഹ്മണ്യന് കെ വി യും നിര്‍വ്വഹിച്ചിരിക്കുന്നു. അശോക് പൊന്നപ്പനാണ് ഈ പാട്ട് പ്രോഗ്രാം ചെയ്ത് ഒരുക്കിയിരിക്കുന്നത്. അശോക് പൊന്നപ്പനും ആശ പൊന്നപ്പനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നേരത്തെ ചാള്സ്എന്റര്പ്രൈസസിന്റെതായി പുറത്തു വന്ന ഗാനങ്ങളും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഉര്‍വ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പാ.രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാള സിനിമയില്‍ അഭിനേതാവായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ സിനിമ എന്നത് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ വീഡിയോകളില്‍ നിന്ന് വ്യക്തമായിരുന്നു.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ Dr. അജിത് ജോയ്, അച്ചു വിജയന് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിക്കും കലൈയരസനും പുറമേ ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന് ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സഹനിര്‍മ്മാണം പ്രദീപ് മേനോന്, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്, സംഗീതം – സുബ്രഹ്മണ്യന് കെ വി ഗാനരചന -അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യന്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം – അശോക് പൊന്നപ്പന് എഡിറ്റിംഗ് -അച്ചു വിജയന്, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര് മേക്കപ്പ് – സുരേഷ്, പി ആര് ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സ് മെയ് മാസത്തില്‍ തിയേറ്ററുകളില്‍ എത്തിക്കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here