സോഷ്യൽ മീഡിയ ഏറ്റെടുത്ത ആദ്യ രണ്ട് ഗാനങ്ങൾക്ക് ശേഷം ചാൾസ് എന്റർപ്രൈസസിലെ മൂന്നാമത്തെ ഗാനവും യൂട്യൂബിൽ ട്രെൻഡിങ്ങായി. “കാലമേ ലോകമേ” എന്ന ഗാനം നാല് ദിവസം കൊണ്ട് ലക്ഷക്കണക്കിന് പ്രേക്ഷകർ കണ്ടുകഴിഞ്ഞു. ഗംഭീരമായ അഭിപ്രായം നേടി സോഷ്യൽ മീഡിയയിൽ ഗാനം ഹിറ്റായിരിക്കുകയാണ്. “മെട്രോ പൈങ്കിളി” എന്ന ഗാനം ഒരു മില്യൺ വ്യൂസ് നേടി ഇപ്പോഴും യൂട്യുബിൽ മുന്നിട്ടു നിൽക്കുന്നു.
ജോയ് മ്യൂസിക് യൂട്യുബ് ചാനൽ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ബാലു വർഗ്ഗീസ്, ഭാനു പ്രിയ, കലൈയരസൻ, മൃദുല തുടങ്ങിയ താരങ്ങളാണ് ഈ ഗാനരംഗത്തുള്ളത്. ‘കാലമേ ലോകമേ’.. എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സുബ്രഹ്മണ്യൻ കെ.വി ആണ്.
ALSO READ: ‘ആരാധ്യയെ ശ്രദ്ധിക്കൂ, ഐശ്വര്യ അഭിനയിക്കട്ടെയെന്ന്’ ആരാധകന്റെ കമന്റ്; മറുപടിയുമായി അഭിഷേക് ബച്ചന്‍
അശോക് പൊന്നപ്പനാണ് ഈ പാട്ട് പ്രോഗ്രാം ചെയ്ത് ഒരുക്കിയിരിക്കുന്നത്. അശോക് പൊന്നപ്പനും ആശ പൊന്നപ്പനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ ചാൾസ്എന്റർപ്രൈസസിന്റെതായി പുറത്തു വന്ന ഗാനങ്ങളും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
ഉർവ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാ.രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാള സിനിമയിൽ അഭിനേതാവായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. രസകരമായ നർമ്മ മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ സിനിമ എന്നത് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ വീഡിയോകളിൽ നിന്ന് വ്യക്തമായിരുന്നു.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കും കലൈയരസനും പുറമേ ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സഹനിര്‍മ്മാണം- പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം- മനു ജഗദ്, സംഗീതം- സുബ്രഹ്മണ്യന്‍ കെ വി ഗാനരചന- അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ. പശ്ചാത്തല സംഗീതം- അശോക് പൊന്നപ്പൻ, എഡിറ്റിംഗ്- അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം- ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, മേക്കപ്പ്- സുരേഷ്, പിആർഒ- വൈശാഖ് സി വടക്കേവീട്. ജോയ് മൂവി പ്രൊഡക്ഷൻസ് മെയ് അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here