ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എ ഐ) ചാറ്റ് ബോട്ട് സേവനമായ ചാറ്റ് ജിപിടി പ്ലേ സ്റ്റോറില്‍ എത്തി. യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് അവതരിപ്പിച്ചത്. മറ്റ് രാജ്യങ്ങളിലേക്ക് വരുന്ന ആഴ്ചകളില്‍ ആപ്പ് എത്തിക്കുമെന്ന് ഓപ്പണ്‍ എഐ അറിയിച്ചു.
ALSO READ: ട്വിറ്ററിൽ ഇനി Xvideos ? പേരുമാറ്റത്തിന് പിന്നാലെ എയറിലായി എക്‌സ്, കിളി മൊത്തത്തിൽ പോയെന്ന് ട്രോളുകൾ
ചാറ്റ് ജിപിടിയിലെ ഹിസ്റ്ററി അതേ അക്കൗണ്ട് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളിലും ലഭ്യമാവും. ഒപ്പം പുതിയ മാറ്റങ്ങളും. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, നിര്‍ദേശങ്ങള്‍, ലേഖനങ്ങള്‍ എഴുതുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഈ ആപ്പ് ഉപയോഗിക്കാം. ‘കസ്റ്റമൈസ്ഡ് ഇന്‍സ്ട്രക്ഷന്‍സ്’ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ ചാറ്റ്ജിപിടി നേരത്തെ അവതരിപ്പിച്ചിരുന്നു. ഭാവി ആശയവിനിമയങ്ങള്‍ക്ക് ഉപയോഗിക്കാനാവും വിധം എന്തും ചാറ്റ്ജിപിടിയോട് പറയാനാവുന്ന സൗകര്യമാണിത്.
ALSO READ: പണത്തിന് വേണ്ടി മാത്രം സിനിമകള്‍ ചെയ്തിട്ടുണ്ട്; പക്ഷേ പ്രശ്‌നം ഇതായിരുന്നു; അന്‍സിബ
ചാറ്റ് ജിപിടി പ്ലസ് ബീറ്റാ ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. മറ്റ് ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാക്കാനുള്ള ഒരുക്കങ്ങളിലാണ് ഇപ്പോള്‍ കമ്പനി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here