അടുത്ത ആഴ്ച ചാറ്റ് ജിപിടി-യുടെ ആന്‍ഡ്രോയിഡ് ആപ്പ് പ്ലേസ്റ്റോറിലെത്തും. ഓപ്പൺ എ ഐയുടെ എ ഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി-യുടെ ആൻഡ്രോയ്ഡ് ആപ്പാണ് എത്തുന്നത്. ഓപ്പൺ എ ഐ -ൽ നിന്നുള്ള ഏറ്റവും പുതിയ അപ്‌ഡേഷൻസും ഇത് ഉൾപ്പെടുത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ മെയ് മാസം ഐ ഒ എസിൽ ഓപൺഎ ഐ പ്രത്യേക ആപ്പ് ഇറക്കിയിരുന്നു.മികച്ച പ്രതികരണമായിരുന്നു ഈ ആപ്പിന് ലഭിച്ചത്.
also read :സോപ്പ് പങ്കിട്ടുപയോഗിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ
ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കുന്ന വിവരം കമ്പനി ട്വിറ്ററിലുടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൃത്യമായ തീയതി അറിയിച്ചിട്ടില്ല. ചാറ്റ് ജിപിടി ആപ്പ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആപ്പ് വരുന്നയുടന്‍ ഫോണില്‍ ഇന്‍സ്റ്റാളാകും.കൂടാതെ ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് സൗജന്യമായി തന്നെ ഉപയോഗിക്കാം. ചാറ്റ് ജിപിടി-യുടെ വെബ് പതിപ്പ് 2022 നവംബറിലായിരുന്നു അവതരിപ്പിച്ചത്
also read :40 ശതമാനം ഭിന്നശേഷിയുള്ളവർക്കും യാത്രാ ഇളവ്: മന്ത്രി ആന്‍റണി രാജു
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്.ഗൂഗിളിന്റെ ചാറ്റ്ബോട്ടായ ബാർഡുമായി താരതമ്യം ചെയ്യുമ്പോൾ ചാറ്റ് ജിപിടി കൂടുതൽ മെച്ചപ്പെട്ടതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here