ഒരു ചാറ്റിൽ മൂന്ന് മെസേജുകൾ വരെ പിൻ ചെയ്യാനുള്ള അപ്ഡേഷൻ അവതരിപ്പിച്ച് വാട്സ്ആപ്.വാട്സ്ആപ് ഗ്രൂപ്പുകളിലും ഈ ഫീച്ചർ ലഭ്യമാണ്. പ്രധാന മെസെജുകൾ ഇത്തരത്തിൽ പിൻ ചെയ്തുവെയ്ക്കാൻ ഈ അപ്ഡേഷൻ വഴി കഴിയും.ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയിൽ പിൻ ചെയ്യാം.
ALSO READ: ബാര്‍ അസോസിയേഷനില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സംവരണം ചെയ്യണമെന്ന് സുപ്രീംകോടതി
24 മണിക്കൂർ, ഏഴു ദിവസം, 30 ദിവസം എന്നീങ്ങനെയാണ് സമയപരിധി. പിൻ ചെയ്ത മെസേജ് ചാറ്റിലുൾപ്പെട്ടവർക്ക് കാണാം. പിൻ ചെയ്തു വെയ്ക്കേണ്ട മെസേജ് സെലക്ട് ചെയ്താൽ പിൻ ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും.
ALSO READ:‘ചന്ദ്രനിൽ വെള്ളമുണ്ട്; 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്’: ഐഎസ്ആർഒ
അതേസമയം മെസേജുകളിലെ എന്‍ക്രിപ്ഷ്ഷന്‍ ഇല്ലാതാക്കി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചിരുന്നു. അതേസമയം വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷൻ വരുന്നെന്ന പുതിയ ഫീച്ചറും വാട്സ്ആപ്പിൽ വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here