ദേ ഇത്രേയുള്ളൂ കാര്യം! എഴുത്തും കോഡിങ് പ്രോജക്ടുകളും ഇനി ഈസിയാക്കാം, ക്യാൻവാസ് ടൂളുമായി ചാറ്റ്ജിപിടി

CHATGPT CANVAS

റൈറ്റിങ്, കോഡിങ് പ്രോജക്ടുകൾ എളുപ്പമാക്കാൻ പുതിയ ടൂൾ പുറത്തിറക്കി ചാറ്റ്ജിപിടി. ക്യാൻവാസ് എന്നാണ് ഈ ടൂളിന്റെ പേര്.
നിലവിൽ ഒരു ചാറ്റ് മാതൃകയിലാണ് ചാറ്റ്ജിപിടി പ്രവർത്തിക്കുന്നത്. എന്നാൽ ക്യാൻവാസ് ഇക്കാര്യങ്ങൾ അൽപ്പം കൂടി എളുപ്പമാക്കും.
ഒരേ സമയം ഉപയോക്താവിനും ചാറ്റ്ജിപിടിക്കും ഒരേ ആശയത്തിൽ ഒരേ സമയം പ്രവർത്തിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

ALSO READ;  ‘പാർക്കിങ് ഏരിയയിൽ നിന്നും ബൈക്കെടുക്കാൻ പോയതാണ്…പക്ഷേ തിരികെ വന്നില്ല’: ചെന്നൈ എയർഷോ ദുരന്തത്തിൽ വേദനിപ്പിക്കുന്ന പ്രതികരണവുമായി യുവതി

നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് എന്നത് ചാറ്റ്ജിപിടിയെക്കാൾ നല്ല രീതിയിൽ മനസിലാക്കാൻ ക്യാൻവാസിനും കഴിയും. ഒരു കഥ എഴുതുമ്പോഴോ, ഡോക്യുമെന്റ് എഡിറ്റ് ചെയ്യുമ്പോഴോ, കോഡിങ് നടത്തുമ്പോഴോ പെട്ടെന്ന് എന്തെങ്കിലും മാറ്റം നിങ്ങൾക്ക് വരുത്തണമെങ്കിൽ ക്യാൻവാസിൽ അതെളുപ്പം കഴിയും. ജിപിടി 4-0 മോഡലിൽ അടിസ്ഥാനമാക്കിയാണ്  ചാറ്റ്ജിപിടി ഈ ക്യാൻവാസ്  രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാറ്റ്ജിപിടി പ്ലസ്, ടീം യൂസേഴ്സ് എന്നിവയുടെ ബീറ്റാ പതിപ്പിൽ ക്യാൻവാസ് ഇപ്പോൾ ലഭ്യമാണ്.

ALSO READ; ജോൺ ഹോപ്ഫീൽഡിനും ജിയോഫ്രി ഹിന്റണും ഭൗതികശാസ്ത്ര നൊബേൽ

നിങ്ങൾ ഒരു ആശയം വാക്കുകളിലൂടെ പാരഗ്രാഫായി എഴുതാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ആ പാരഗ്രാഫിന്റെ നീളം, വാക്കുകളുടെ എണ്ണം, കൂടുതൽ ഫോക്കസ് ചെയ്യേണ്ട പോയിന്റുകൾ, വ്യാകരണം, ഭാഷ എന്നിവ ക്രമീകരിക്കാൻ ക്യാൻവാസിലൂടെ കഴിയും. ഇമോജികൾ കൂട്ടിച്ചേർത്ത് എഴുത്തിനെ കൂടുതൽ ആകർഷകമാക്കുവാനും ക്യാൻവാസിൽ ഉപയോക്താക്കൾക്ക് കഴിയും. കോഡിങ് നടത്തുന്നവർക്ക് കോഡുകൾ അനായാസം റിവ്യൂ ചെയ്യാം. പ്രിന്റ് സ്റ്റേറ്റ്മെന്റുകൾ ആഡ് ചെയ്യാനും ജാവ, ജാവ സ്ക്രിപ്റ്റ്, പൈതൺ അടക്കമുള്ള കോഡിങ് ഭാഷകളിലേക്ക് നിങ്ങളുടെ കോഡിനെ തർജ്ജമ ചെയ്യാനും ക്യാൻവാസിലൂടെ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here