അര മണിക്കൂർ പണിമുടക്കി ചാറ്റ്ജിപിടി; പരിഹരിച്ച് ഓപ്പൺഎഐ

chatgpt-openai

ഓപ്പണ്‍എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് ചാറ്റ്ജിപിടി അര മണിക്കൂർ പണിമുടക്കി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തകരാർ. എന്നാൽ, വൈകാതെ പുനഃസ്ഥാപിച്ചു.

എഐ പ്ലാറ്റ്ഫോം 30 മിനിറ്റോളം പ്രവര്‍ത്തനരഹിതമായിരുന്നെന്ന് ഓപ്പണ്‍എഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാം ആള്‍ട്ട്മാന്‍ പറഞ്ഞു. തത്സമയ തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന X.Downdetector-ലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ സമയം പുലർച്ചെ 5:30നാണ് പ്രവര്‍ത്തനം തകരാറിലായത്. 19,403-ലധികം ഉപയോക്താക്കളെ ബാധിച്ചു.

Read Also: 15000 രൂപ കയ്യിലുണ്ടോ? ഇതൊക്കെയാണ് നിങ്ങൾക്ക് എടുക്കാൻ പറ്റിയ ബെസ്റ്റ് ഫോണുകൾ

കഴിഞ്ഞ ജൂണ്‍ നാലിന് സമാന പ്രശ്നം ചാറ്റ്ജിപിടി നേരിട്ടിരുന്നു. 2022 നവംബറില്‍ ചാറ്റ്ജിപിടി ആരംഭിച്ചതിനുശേഷം 250 ദശലക്ഷം പേരെ ആകര്‍ഷിച്ചിട്ടുണ്ട്. ഓപ്പണ്‍എഐയുടെ മൂല്യം 2021-ല്‍ 14 ബില്യണ്‍ ഡോളറില്‍ നിന്ന് 157 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. വരുമാനം 3.6 ബില്യണ്‍ ഡോളറായി വര്‍ധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News