ഓപ്പൺ എഐയുടെ ചാറ്റ് ടൂളായ ചാറ്റ്ജിപിടി ആഗോളതലത്തിൽ പണിമുടക്കി.ആപ്പിൾ ഡിവൈസുകളുമായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന സർവീസുകളാണ് പണിമുടക്കിയത്. മെറ്റ ആഗോള തലത്തിൽ പണിമുടക്കിയതിന് പിന്നാലെയാണ് ചാറ്റ് ജിപിടിയും പ്രവർത്തനരഹിതമായത്.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ചാറ്റ്ജിപിടിയുടെ പ്രവർത്തനം തടസ്സപ്പെട്ടത്. ഓപ്പൺ എഐയിട്ട് എപിഐ, ശോര സർവീസുകളെയും ഇത് കാര്യമായി ബാധിച്ചിരുന്നു. എന്നാൽ രാവിലെ എട്ട് മണിയോടെ പ്രശ്നം പരിഹരിക്കാൻ ഓപ്പൺ എഐയ്ക്കായി.
ALSO READ; ഗയ്‌സ് അവരെത്തി! വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സീരീസായ എക്സ്200 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ലോഗ് ഇൻ ചെയ്യുമ്പോൾ ” ചാറ്റ്ജിപിടി നിലവിൽ ലഭ്യമല്ല” എന്ന സന്ദേശമാണ് പലർക്കും ലഭിച്ചത്.ഇതോടെ പലരും തങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് എക്‌സിൽ അടക്കം പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം വ്യാപകമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ തടസപ്പെട്ടിരുന്നു. ലോഗ് ഇൻ ചെയ്യാൻ സാധിക്കാഞ്ഞതും മെസേജ് അയക്കാൻ സാധിക്കാത്തതുമായിരുന്നു തുടക്കത്തിലെ പ്രശ്നം. പിന്നീട് പോസ്റ്റുകൾ ഇടാൻ കഴിയുന്നില്ല, ഉള്ളടക്കം എഡിറ്റ് ചെയ്യാൻ കഴിയുന്നില്ല എന്നിങ്ങനെയുള്ള പരാതികളും എത്തി. തുടർന്ന് എക്സിൽ വ്യാപകമായി ട്രോളുകൾ നിറഞ്ഞിരുന്നു. നാല് മണിക്കൂറോളം കഴിഞ്ഞതിനു ശേഷമാണ് തകരാർ പൂർണമായി മെറ്റ പരിഹരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here