പുരുഷ സുഹൃത്തിനെ വിവാഹം ചെയ്ത് ചാറ്റ്ജിപിടി നിര്‍മ്മാതാവ് സാം ആള്‍ട്ട്മാന്‍

ചാറ്റ്ജിപിടി നിര്‍മ്മാതാവ് സാം ആള്‍ട്ട്മാന്‍ വിവാഹിതനായി.ചാറ്റ്ജിപിടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സാം ആള്‍ട്ട്മാന്‍ സുഹൃത്തായ ഒലിവര്‍ മുല്‍ഹെറിനെയാണ് വിവാഹം ചെയ്തത്. സമുദ്ര തീരത്ത് വിവാഹ ചടങ്ങ്. ദീര്‍ഘകാല സുഹൃത്തും ജീവിതത്തിലെ പ്രണയ ഭാജനവുമായി വിവാഹിതനായി എന്നാണ് ഒലിവര്‍ മുല്‍ഹെര്‍ വിവാഹത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പറഞ്ഞത്.

ALSO READവടകരയില്‍ കാറിന് തീ പിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക

2023ല്‍് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും ചേര്‍ന്ന് കുടുംബം ആരംഭിക്കുകയാണെന്ന് സാം ആള്‍ട്ട്മാന്‍ പറഞ്ഞിരുന്നു.ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഒലിവര്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറാണ്. 2020 ഓഗസ്റ്റ് മുതല്‍ 2022 നവംബര്‍ വരെ ഒലിവര്‍ മെറ്റയില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ നവംബറില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് സാം ആള്‍ട്ട്മാനെ ഓപ്പണ്‍ എഐ പുറത്താക്കിയിരുന്നു.

ALSO READപാരമ്പര്യമായി കിട്ടിയ കോടിക്കണക്കിന് സ്വത്ത് തനിക്ക് വേണ്ടെന്ന് 31 -കാരി

ഓപ്പണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കമ്പനി ബോര്‍ഡ് തീരുമാനം. 38കാരനായ സാമിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍എഐ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ടെക് ലോകത്തെ സെന്‍സേഷനായി മാറിയ സാം ചാറ്റ്ജിപിടി എന്ന സംവിധാനത്തിന്റെ മുഖം തന്നെയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News