നവോത്ഥാന കേരളത്തിന്റെ വെളിച്ചം; ഇന്ന് ചട്ടമ്പി സ്വാമി ജന്മദിനം

നവോത്ഥാന കേരളത്തിന്റെ വെളിച്ചമായ ചട്ടമ്പിസ്വാമിയുടെ ജന്മദിനമാണ് ഇന്ന്. ചട്ടമ്പി സ്വാമി ഉയര്‍ത്തിപ്പിടിച്ച സര്‍വമത സമദര്‍ശനവും ചിന്താസമരങ്ങളും ആധുനിക കാലത്തും പ്രസക്തമാണ്.

സ്വാമി വിവേകനന്ദനെപ്പോലും പുളകം കൊള്ളിച്ച നവോത്ഥാന ഗുരുവാണ് ചട്ടമ്പി സ്വാമി. സന്യാസിയായിരിക്കുമ്പോഴും കാഷായം ധരിക്കാത്ത സന്യാസി. വിശ്വാസിയായിരിക്കുമ്പോഴും യുക്തിവാദി. ശാസ്ത്രീയ ചിന്തകനും താര്‍ക്കികനും മാന്ത്രികനും താന്ത്രികനും വൈദ്യനുമായെല്ലാം പലനിലകളില്‍ വ്യപരിച്ച വ്യക്തിപ്രഭാവമായിരുന്നു വിധ്യാധിരാജ ചട്ടമ്പിസ്വമികളുടേത്.

Also Read: പത്തനംതിട്ട നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി, എല്‍ഡിഎഫ് അവിശ്വാസം വിജയിച്ചു, പിന്തുണച്ച് യുഡിഎഫ് അംഗം

തന്റെയടുത്ത് വിഷവൈദ്യം പഠിക്കാനെത്തിയവരോട് ചട്ടമ്പി സ്വാമി പറഞ്ഞത് ‘വിഷവൈദ്യമല്ല പഠിക്കേണ്ടത് മനുഷ്യന്റെ ഉള്ളിലെ വിഷം ശമിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നാണ്. സാമൂഹ്യജീവിതത്തിന്റെ വിവിധ തലങ്ങളില്‍ വീണുകിടന്ന വിഷാംശങ്ങള്‍ നീക്കംചെയ്യാനാണ് ജീവിതാന്ത്യംവരെ അദ്ദേഹം പൊരുതി മുന്നേറിയത്.

1029 ചിങ്ങത്തില്‍ തിരുവനന്തപുരം കൊല്ലൂര്‍ ഗ്രാമത്തിലെ ഇളൂര്‍കോട്ട് വീട്ടില്‍ ജനിച്ച അയ്യപ്പനെന്നും കുഞ്ഞനെന്നും വിളിച്ചിരുന്ന കുഞ്ഞന്‍പിള്ള പേട്ടയിലെ രാമന്‍പിള്ള ആശാന്റെയടുത്ത് പഠിക്കുമ്പോള്‍ ആ പാഠശാലയിലെ ചട്ടമ്പി അഥവാ മോണിറ്റര്‍ ആയിരുന്നു. പില്‍ക്കാലത്ത് എല്ലാപേരുകളും മാഞ്ഞ് അദ്ദേഹം ചട്ടമ്പിസ്വാമികളായി മാറി. തിരുവനന്തപുരത്തെ സെക്രട്ടറിയറ്റിന്റെ പണിക്ക് കല്ലു ചുമന്ന കുഞ്ഞന്‍ പിന്നീട് സന്യാസത്തോടൊപ്പം ഗുസ്തിയും പഠിച്ചുകൊണ്ടാണ് സമൂഹത്തില്‍ നടമാടിയിരുന്ന വൈകൃതങ്ങളെ നേരിട്ടത്. ജാതിക്കെതിരായ പോരാട്ടത്തിന്റേ പേരില്‍ എന്നാല്‍ ഒരു ജാതി സംഘടനാരൂപീകരണത്തിലേക്ക് അദ്ദേഹം പോയില്ലെന്നത് പ്രധാനമാണ്.

Also Read: സൈബര്‍ ആക്രമണം: ജെയ്ക്കിന്റെ ഭാര്യ ഗീതുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

ശാസ്ത്രത്തിന്റെയും യുക്തിയുടെയും ബലിഷ്ഠമായ മേല്‍പ്പുരകളെ ഇളക്കിമാറ്റാന്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് ചട്ടമ്പിസ്വമിയുടെ ഓര്‍മ്മയും ഒരു പ്രകാശ ഗോപുരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News