നാടിനെ ഇരുട്ടില്‍ തള്ളിയിരുന്ന ജന്മി – ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ ചട്ടമ്പി സ്വാമികള്‍ ജനങ്ങളിലേക്ക് അറിവിന്റെ പ്രകാശം ചൊരിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ മൂല്യങ്ങളെ ഇല്ലാതാക്കാന്‍ യത്‌നിക്കുന്ന ജാതിമത മൗലികവാദങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തേണ്ടത് അനിവാര്യമായിരിക്കുന്ന കാലമാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Also Read: റെസ്ലിംഗ് താരം ബ്രേ വയറ്റ് അന്തരിച്ചു: കരിയറിലേക്ക് തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് വിയോഗം
കുറിപ്പ്
കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രധാനിയായ ചട്ടമ്പി സ്വാമികളുടെ സ്മൃതി ദിനമാണ് ഇന്ന്. നാടിനെ ഇരുട്ടില്‍ തള്ളിയിരുന്ന ജന്മി – ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ ചട്ടമ്പി സ്വാമികള്‍ ജനങ്ങളിലേക്ക് അറിവിന്റെ പ്രകാശം ചൊരിഞ്ഞു. അവരുടെ ഹൃദയങ്ങളില്‍ നീതിയുടെയും സമത്വത്തിന്റെയും ആശയങ്ങള്‍ പ്രതിഷ്ഠിച്ചു.
ശാസ്ത്രവും വേദാന്തവും സംഗീതവും ഉള്‍പ്പെടെ അനവധി മേഖലകളില്‍ ആഴത്തിലുള്ള പാണ്ഡിത്യം ഉണ്ടായിരുന്ന സ്വാമികള്‍ തന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ അവയെ കൂടുതല്‍ ജനകീയവല്‍ക്കരിച്ചു. യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കും അശാസ്ത്രീയതയ്ക്കും ജാതി മത വേര്‍തിരിവുകള്‍ക്കും എതിരെ പോരാടിയ അദ്ദേഹം ഉള്‍പ്പെടെയുള്ള നവോത്ഥാന സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ കൂടി തീര്‍ത്ത സാമൂഹിക സാംസ്‌കാരിക അടിത്തറയിലാണ് ആധുനിക കേരളം ഇന്ന് നിലകൊള്ളുന്നത്.
Also Read: അജിത് പവാര്‍ എന്‍സിപിയുയുടെ നേതാവാണ്; ശരത് പവാര്‍
ആ മൂല്യങ്ങളെ ഇല്ലാതാക്കാന്‍ യത്‌നിക്കുന്ന ജാതിമത മൗലികവാദങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തേണ്ടത് അനിവാര്യമായിരിക്കുന്ന കാലമാണിത്. ചട്ടമ്പി സ്വാമികളുടെ ചരിത്രത്തില്‍ നിന്നും അതിനുള്ള ഊര്‍ജ്ജവും ദിശാബോധവും നമുക്ക് സ്വീകരിക്കാം. കേരളത്തിന്റെ മഹത്തായ നവോത്ഥാന പാരമ്പര്യത്തെ കൈവെടിയാതെ കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. നവ കേരളത്തിനായി കൈകോര്‍ക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here