കൊലപാതകക്കേസിൽ പ്രതിയായി പന്ത്രണ്ട് വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് നടന്നയാൾ ഒടുവിൽ പിടിയിലായി. ആൾമാറാട്ടം നടത്തി വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഛത്തീസ്ഗഡ് ദുർഗ് സ്വദേശിയാണ് ഒടുവിൽ പൊലീസിന്റെ വലയിൽ കുരുങ്ങിയത്.
ഇയാളും ഭാര്യയും കടുത്ത മദ്യപാനികൾ ആയിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മദ്യലഹരിയിൽ ഇയാൾ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇയാൾ ഒളിവിൽ പോയത്.
ALSO READ; മെറ്റ വഴിയും പരിഹരിക്കാനാകുന്നില്ല; കൊച്ചിയിൽ വ്യാപകമായ വാട്സ്ആപ് ഹാക്കിങ്ങിൽ ആശങ്കയുമായി പരാതിക്കാർ
കഴിഞ്ഞ ദിവസം പഴയ കേസുകൾ പരിശോധിക്കുന്നതിനിടെയാണ് പ്രതി രാജ്നന്ദ്ഗാവിൽ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.തുടർന്ന് പ്രതിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പൊലീസിന്റെ കണ്ണുവെട്ടിച്ച് കഴിയാൻ അതീവ വൈദഗ്ധ്യമുള്ളയാളാണ് പ്രതിയെന്ന് എഎസ്പി ഭിലായ് സുഖ് നന്ദൻ റാത്തോഡ് പറഞ്ഞു. ഇടയ്ക്കിടെ ഇയാൾ മറ്റ് ജില്ലകളിൽ ഒളിവിൽ പോയിരുന്നതായും ആൾമാറാട്ടം നടത്തി പലയിടത്തും താമസിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പലയിടത്തും കൂലിപ്പണി ചെയ്താണ് ഇയാൾ ജീവിച്ചിരുന്നത്. ഇവിടങ്ങളിൽ എല്ലാം താമസിക്കുമ്പോൾ വ്യാജ പേരുകളും വിവരങ്ങളുമാണ് ഇയാൾ മറ്റുള്ളവരുമായി പങ്കുവെച്ചത്. പൊലീസ് പിടിയിലാകുമെന്ന ഭയം തോന്നിയാൽ അപ്പോൾ തന്നെ മറ്റൊരിടത്തേക്ക് താമസം മാറ്റുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here