ഛത്തീസ്ഗഡില്‍ മൂന്ന് മുസ്ലിം യുവാക്കളെ പശുക്കടത്തിന്റെ പേരില്‍ തല്ലിക്കൊന്ന സംഭവം; കേസ് മനഃപൂർവമല്ലാത്ത നരഹത്യയാക്കി പൊലീസ്

ഛത്തീസ്ഗഡില്‍ മൂന്ന് മുസ്ലിം യുവാക്കളെ പശുക്കടത്തിന്റെ പേരില്‍ തല്ലിക്കൊന്ന സംഭവം മനപൂര്‍വ്വമല്ലാത്ത നരഹത്യയാക്കി മാറ്റി പൊലീസ്. യുവമോര്‍ച്ച നേതാവടക്കം പിടിയിലായ കേസിലാണ് പ്രതികളെ വെളളപൂശി റായ്പുര്‍ കോടതിയില്‍ ബിജെപി സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. കൊല്ലപ്പെട്ട യുപി സ്വദേശികളുടെ കുടുംബങ്ങളെ യോഗി സര്‍ക്കാരും തിരിഞ്ഞുനോക്കിയിട്ടില്ല. ജൂണ്‍ ഏഴിനാണ് യുപിയിലെ ഷാംലി സ്വദേശിയായ തെഹ്സിം, സഹാറന്‍പുര്‍ സ്വദേശികളായ ചാന്ദ് മിയാര്‍ ഖാന്‍, സദാം ഖുറേഷി, എന്നിവരെ പശുക്കടത്താരോപിച്ച് ഛത്തീസ്ഗഡിലെ റായ്പുരില്‍ വച്ച് തല്ലിക്കൊന്നത്.

Also Read: മഹാരാഷ്ട്ര സർക്കാർ 8 ലക്ഷം കോടി രൂപ കടത്തിൽ; സർക്കാർ സൗജന്യങ്ങൾ തിരഞ്ഞെടുപ്പിലെ തിരിച്ചടി തിരുത്താൻ: സഞ്ജയ് റാവുത്

സംഭവത്തില്‍ പിന്നീട് യുവമോര്‍ച്ചാ നേതാവ് രാജ അഗര്‍വാള്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റിലായി. റായ്പുര്‍ എഎസ്പി കീര്‍ത്തന്‍ റാത്തോഡിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമായിരുന്നു അന്വേഷണം നടത്തിയത്. ഒരു മാസത്തെ അന്വേഷണത്തിന് ശേഷം പ്രതികളെ പൂര്‍ണമായും വെളളപൂശുന്ന കുറ്റപത്രമാണ് റായ്പുര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അഞ്ച് പ്രതികളും പശുക്കടത്ത് സംശയിച്ച് യുവാക്കള്‍ സഞ്ചരിച്ച ട്രക്കിനെ 53 കിലോമീറ്റര്‍ പിന്തുടര്‍ന്നെങ്കിലും ആക്രമിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. ആണിതറച്ച മരക്കഷണങ്ങളും കല്ലും ട്രക്കിന് നേരെ പ്രതികള്‍ എറിഞ്ഞു. വാഹനത്തിന്റെ ടയര്‍ കേടായതോടെ ട്രക്ക് സമീപത്തുളള മഹാനദിയുടെ പാലത്തില്‍ നിര്‍ത്തി. ട്രക്കിലുണ്ടായിരുന്ന മൂന്ന് യുവാക്കളും പാലത്തില്‍ നിന്നും മഹാനദിയിലേക്ക് ചാടിയതാണ് മരണ കാരണമെന്നാണ് കുറ്റപത്രം. മനപൂര്‍വ്വമല്ലാത്ത നരഹത്യ, കൊലപാതക ശ്രമം തുടങ്ങീ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കും വിധമാണ് ബിജെപി സര്‍ക്കാരിന്റെ കുറ്റപത്രം.

Also Read: കർണാടക അംഗോലയിലെ മണ്ണിടിച്ചിൽ; അപകടത്തിൽ പെട്ട് മലയാളിയും

അതേസമയം രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാക്കള്‍ ബന്ധുക്കളെ ഫോണില്‍ വിളിക്കുകയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൈകാലുകള്‍ അടക്കം തല്ലിത്തകര്‍ത്തതായി പറയുകയും ചെയ്തിരുന്നു. സംഭാഷണത്തിനിടെ ഫോണ്‍ ബന്ധം നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് മഹാനദിയില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുകയോ അന്വേഷിക്കുകയോ ചെയ്തില്ല. മാത്രമല്ല, കൊല്ലപ്പെട്ട മുസ്ലീം കുടുംബങ്ങളെ ബിജെപി ഭരിക്കുന്ന യുപി സര്‍ക്കാരും തിരിഞ്ഞുനോക്കിയില്ല. കിസാന്‍ സഭയുടെയും കര്‍ഷക സംഘടനയുടെയും നേതാക്കള്‍ എത്തി കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News