ചാകര…കടപ്പുറത്ത് ചാകര; ചാവക്കാട് അകലാട് ബീച്ചിൽ ചാളക്കൂട്ടം

CHAKARA

ചാകര…കടപ്പുറത്ത് ചാകര… ഈ പാട്ട് കേൾക്കുമ്പോൾ നിങ്ങളുടെ മനസിലേക്ക് ആദ്യം എന്താണ് എത്തുക? അതെ തിരയ്‌ക്കൊപ്പം അടിച്ചെത്തുന്ന മീൻ കൂട്ടം അല്ലെ? അത് നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ? അത്തരമൊരു കാഴ്ച കണ്ടതിന്റെ കൗതുകത്തിലായിരുന്നു ചാവക്കാട്ടുകാർ ഇന്ന്. രാവിലെ പതിനൊന്ന് മണിയോടെയാണ് അകലാട് ബീച്ചിൽ ചാളക്കൂട്ടം കരയ്ക്കടിഞ്ഞത്.

ചാളക്കൂട്ടം കരയ്ക്കടിഞ്ഞതോടെ നിരവധി പേരാണ് ഇത് കാണാനായി എത്തിയത്. പലർക്കും ഇതൊരു കൗതുക കാഴ്ചയായി. പലരും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിന്റെ തിരക്കിലായിരുന്നു. മറ്റ് ചിലർ കിട്ടിയ തക്കത്തിന് ചാളയെ കവറുകളിലേക്ക് വാരിക്കൂട്ടി ഉച്ചയ്ക്ക് മീൻകറി കൂട്ടി ഊണ് കഴിക്കാൻ വീട്ടിലേക്കോടി.ഇപ്പോൾ ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം തളിക്കുളം ഭാഗത്തും സമാന സംഭവം ഉണ്ടായിരുന്നു.

വിഡിയോ കാണാം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News