തൃശൂര്‍ ചാവക്കാട് ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചു. കടലേറ്റമുണ്ടാകുന്ന സമയത്ത് അപകടം ഒഴിവാക്കാന്‍ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടഞ്ഞ് ബ്രിഡ്ജിലെ ഘടകങ്ങള്‍ അഴിച്ചുമാറ്റുമെന്നും ഇതുകണ്ട ചിലര്‍ പാലം തകര്‍ന്നതായി പ്രചരിപ്പിച്ചുവെന്നും മന്ത്രിയുടെ ഓഫീസിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.
ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതല്ല നാട്ടുകാരേ, അഴിച്ചു മാറ്റിയതാണ്. അത് മനസിലാക്കാന്‍ സയന്‍സ് പഠിക്കണമെന്നില്ല, മിനിമം ബോധം ഉണ്ടായാല്‍ മതി. ഫ്‌ലോട്ടിംഗ് ബ്രിഡ്ജിന്റെ രൂപകല്‍പന തന്നെ ഫ്‌ലെക്‌സിബിളായിട്ടാണ്. കടലില്‍ ഒഴുകി നടക്കുന്നതിനൊപ്പം തന്നെ കടലേറ്റത്തിന്റെ സമയത്ത് അത് പെട്ടെന്ന് അഴിച്ചു മാറ്റാനും ഉതകുന്ന വിധത്തില്‍ ഭാരം കുറഞ്ഞ പല ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് അത് നിര്‍മിച്ചിരിക്കുന്നത്.
തൃശൂര്‍ ചാവക്കാട് വേലിയേറ്റ മുന്നറിയിപ്പ് ഉണ്ടായപ്പോള്‍ തന്നെ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടയുകയും അഴിച്ചു മാറ്റാന്‍ നടപടി തുടങ്ങുകയും ചെയ്തു. അതു കണ്ട ചിലര്‍ പാലം തകര്‍ന്നതായി പ്രചരിപ്പിച്ചു. ഇതു കേട്ടപാതി മനോരമ അത് ഏറ്റുപിടിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ബ്രിഡ്ജ് തകര്‍ന്നതിന്റേതല്ല, സുരക്ഷിതമായി അഴിച്ചു മാറ്റുന്നതിന്റേതാണ്.
പക്ഷേ, അങ്ങനെ പറഞ്ഞാല്‍ വാര്‍ത്തയാകില്ലല്ലോ! പോരാത്തതിന് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തതിനാലാണ് പാലം തകര്‍ന്നതെന്ന് കേള്‍ക്കുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും തോന്നുകയും വേണമല്ലോ. ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക് അങ്ങനെയാണല്ലോ. ബെസ്റ്റ് പരിപാടി തന്നെ!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here