64 ഗ്രാം എംഡിഎംഎയുമായി ചാവക്കാട് 2 യുവാക്കൾ അറസ്റ്റിലായി

തൃശൂർ ചാവക്കാട് 64 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിലായി. മുണ്ടൂർ പെരിങ്ങന്നൂർ വടക്കേത്തല വീട്ടിൽ 43 വയസുള്ള വിനീഷ് ആന്റോ, പാവറട്ടി വെള്ളറ വീട്ടിൽ 34 വയസുള്ള ടാൻസൻ എന്നിവരെയാണ് ചാവക്കാട് എക്സ്സൈസ് അറസ്റ്റ് ചെയ്തത്.

ALSO READ: നവകേരള സദസിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ച പ്രതി അറസ്റ്റില്‍, ദൃശ്യങ്ങള്‍ പുറത്ത്

ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ കാറിൽ കടത്തി കൊണ്ടു വന്ന് തെക്കൻ ജില്ലകളിൽ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ പതിവ്. ബാംഗ്ലൂരിൽ നിന്നും ചെറിയ തുകയ്ക്ക് എംഡിഎംഎ വാങ്ങുന്ന പ്രതികൾ മൂന്നിരട്ടി വിലയ്ക്കാണ് മറിച്ച് വിറ്റിരുന്നത്. മറ്റു ജോലികളൊന്നും ചെയ്യാതെ ആർഭാട ജീവതം നയിച്ച് വന്നിരുന്ന പ്രതികളെ രഹസ്യ നിരീക്ഷണത്തിലൂടെയാണ് എക്സൈസ് സംഘം കുടുക്കിയത്. ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി യു ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News