ചവറ നിയമസഭാ മണ്ഡലത്തിലെ അണ്ടര്‍കറന്റ് എല്‍ഡിഎഫിനു അനുകൂലമായി വരുമെന്നും കാരണമത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘടാനം ചെയ്ത ചവറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രചാരണം തുടങ്ങുന്ന സമയത്ത് പലരും എന്നോട് പറഞ്ഞു, ആറു മണ്ഡലങ്ങളും ഓക്കേയാണ് പക്ഷേ ചവറ സൂക്ഷിച്ചോണം.ഞാന്‍ ചോദിച്ചു ചവറയ്ക്ക് എന്താണ് പ്രത്യേകത? അതവിടെ അണ്ടര്‍കറന്റ് ഉണ്ട് സൂക്ഷിച്ചോണം. കാണുമ്പോള്‍ ആളുകള്‍ ചിരിക്കും, പക്ഷേ ആ ചിരി ശരിയല്ല. ഞാന്‍ പറഞ്ഞു 41 കൊല്ലമായിട്ട് അഭിനയമാണ് എന്റെ തൊഴില്‍. അതുകൊണ്ട് ചിരി ഏത് ചിരിയെന്നത് എനിക്ക് മനസ്സിലാകും. ഈ അണ്ടര്‍കറന്റ് എന്നു പറയുന്നത് എന്നാണ് വന്നത്?, അദ്ദേഹം ചോദിച്ചു.
ശക്തമായൊരു അണ്ടര്‍കറന്റ് ചവറയിലുണ്ട്. 75 കൊല്ലങ്ങള്‍ക്ക് മുമ്പ് കെപിഎസി എന്നൊരു നാടക ട്രൂപ്പ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നൊരു നാടകം ആദ്യമായി ഉദ്ഘാടനം ചെയ്ത് കളിച്ചത് ചവറയിലെ തട്ടാശ്ശേരിയിലാണ്. ഒരു നാടകം കളിക്കാന്‍ വേണ്ടി തുടങ്ങിയതാണ്. പക്ഷേ 70 നാടകങ്ങള്‍ ആ ദിവസം ബുക്ക് ചെയ്തു. കാരണം എന്താണ്? കേരളത്തിന്റെ അവസ്ഥ, എന്താണ് സാധാരണക്കാരുടെയും കര്‍ഷക തൊഴിലാളികളുടെയും , അവര്‍ണ്ണരുടെയും, ദളിതരുടെയും അവസ്ഥ എന്ന് നിഷ്പക്ഷ മതികള്‍ ഉള്‍പ്പടെ ആ നാടകം കണ്ടു മനസ്സിലാക്കി. കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല ആ നാടകം കണ്ടത്. നാടകം കഴിഞ്ഞു മുമ്പില്‍ നിന്നൊരു സഖാവ് ഇങ്കിലാബ് സിന്ദാബാദ് എന്നു വിളിച്ചപ്പോള്‍ നാടകം കണ്ടു നിന്ന നിഷ്പക്ഷമതികളും കോണ്‍ഗ്രസ്സുകാരുമെല്ലാം അതേറ്റു വിളിച്ചു. ആ അണ്ടര്‍കറന്റ് ശക്തമായി ഞാന്‍ ഇപ്പോള്‍ ആസ്വദിക്കുന്നു, അനുഭവിക്കുന്നു. ഞാന്‍ മനസ്സിലാക്കുന്നത് ചവറയുടെ അണ്ടര്‍കറന്റ് എല്‍ഡിഎഫിനു അനുകൂലമായി വരും. വേറെ ഒരു അണ്ടര്‍കറന്റിനും സ്ഥാനമില്ല. കാരണമത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here