കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തട്ടിപ്പ് കേസ് അഭിമുഖീകരിക്കുകയാണ്. കെ.എസ്.യു നേതാവിൻ്റെ വ്യാജസർട്ടിഫിക്കറ്റും വാർത്തയാകുന്നില്ല. കൈതോലപായ ആരോപണം ബിരിയാണിച്ചെമ്പ് കഥ പോലെയാണ്. പാർട്ടി അത് മുഖവിലക്കെടുക്കുന്നില്ലെന്നും ആരോപണം സ്വയം എരിഞ്ഞടങ്ങും എന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എമ്മുമായി ഭൂതകാലത്ത് ബന്ധം ഉണ്ടായിരുന്ന ആൾക്കാരെ ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ കളളപ്രചാരണം നടത്തുന്നു. സി.പി.ഐ.എം വിരുദ്ധചേരിയിൽ നിൽക്കുന്നയാളാണ് ജി ശക്തിധരൻ എന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.
മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് വലിയ തുക സംഭരിച്ച് നടത്തിയ തട്ടിപ്പാണ് സതീശനെതിരെ പുറത്ത് വന്നത്. എന്നാൽ ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് പറയുന്നത്. സുധാകരനെയും സതീശനെയും രക്ഷിക്കാനുള്ള പ്രചാരവേലകളാണിത്. മാധ്യമങ്ങളുടെ ലക്ഷ്യം ഇടതുപക്ഷം മാത്രമാണ് എന്നും എംവി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here