മഴക്കാലത്ത് മുടി സംരക്ഷിക്കാൻ ഈ ടിപ്‌സുകൾ നോക്കു…

മഴക്കാലത്ത് മുടി സംരക്ഷിക്കാം ഈ വഴികളിലൂടെ…

1 മുടി മഴയത്ത് നനഞ്ഞതല്ലേ എന്നുകരുതി തല കഴുകാതിരിക്കരുത്. യോജിച്ച ഷാംപൂ ഉപയോഗിച്ച് മുടിയിലെ പൊടിയും അഴുക്കും കഴുകിക്കളയണം. പ്രൊട്ടക്ടീവ് സിറം പുറത്തുപോകുംമുമ്പ് ഉപയോഗിക്കാനും ശ്രദ്ധിക്കണം.

2 നനഞ്ഞ മുടി ഒരിക്കലും കെട്ടി വയ്ക്കരുത്. നനവ് സ്വാഭാവികമായി മാറുന്നതുവരെ മുടി അഴിച്ചുതന്നെയിടുക. മുടി കെട്ടിവെക്കുന്നതുമൂലം ചീത്തമണവും മുടിയിൽ കെട്ടുകൾ രൂപപ്പെടുകയും ചെയ്യും.

3 കെമിക്കലി ട്രീറ്റ് ചെയ്യപ്പെട്ട മുടി മഴക്കാലത്ത് കട്ടി കൂടിയതായി കാണപ്പെടാറുണ്ട്. ചീകുമ്പോൾ ചീപ്പ് അകത്തേക്ക് പോകാൻ ബുദ്ധിമുട്ടുന്നതായി തോന്നും. ഡീപ് കണ്ടീഷനിങ് ആണ് ഇതിനു പരിഹാരം.

Also read:ഈയൊരു ഒറ്റ പോസ്റ്റ് മതി… മഹുവയുടെ കുറിക്ക് കൊള്ളുന്ന ക്യാപ്ഷന്‍, ഒപ്പം ചിത്രങ്ങളും; സമൂഹമാധ്യമങ്ങളില്‍ വൈറല്‍

4 വിപണിയിൽ കിട്ടുന്ന കളറുകൾ വാങ്ങി മുടിയിൽ പരീക്ഷിച്ച് മുടിപൊട്ടിപോകുന്നത് സ്ഥിരമായാൽ എത്രയും പെട്ടെന്ന് ഒരു പ്രൊഫഷണലിനെ കണ്ട് കളർകെയർ ഷാംപൂവും കണ്ടീഷനിങും ഉപയോഗിക്കുക.

5 മുടികൊഴിച്ചിൽ മഴക്കാലത്ത് വല്ലാതെ കൂടുന്നതായി അനുഭവപ്പെട്ടാൽ കൊഴിച്ചിൽ കൂടിയത് മഴയ്ക്ക് മുമ്പോ ശേഷമോ എന്ന് ഓർത്തെടുക്കുക. ഒരു പ്രൊഫഷണലിന് ന്യൂഗ്രോത്ത് സ്കാൽപ് സിറമുകൾ ഉപയോഗിച്ച് നിങ്ങളെ സഹായിക്കാനാവും.

6 തലയിൽ അൻപതു പൈസ വട്ടത്തിൽ മുടികൊഴിഞ്ഞാൽ അലോപാറ്റിയ എന്ന രോഗമാണെന്നു മനസിലാക്കി എത്രയുംവേഗം ഒരു ഡർമറ്റോളജിസ്റ്റിനെ കാണുക.

Also read:കിടിലന്‍ രുചിയില്‍ നാലുമണി പലഹാരമായി മധുരക്കിഴങ്ങ് ഫ്രൈ ഉണ്ടാക്കാം

7 മഴക്കാലത്ത് തലയിൽ ചൊറിച്ചിൽ കൂടുക സ്വാഭാവികമാണ്. പലരും ഇത് താരനാണെന്ന മുൻധാരണയിൽ ചികിത്സ ചെയ്യാറുമുണ്ട്. എന്നാൽ ഇത് വരണ്ട ചർം പൊഴിയുന്നതാകാം. ഒരു പ്രൊഫഷണലിന് എളുപ്പത്തിൽ നിങ്ങളെ സഹായിക്കാൻ കഴിയും.

8 ഇനി ചികിത്സ എന്തൊക്കെ ചെയ്താലും ടെൻഷനും പ്രശ്നങ്ങളുമില്ലാത്ത മനസും നല്ല ഉറക്കവും കൂടിയുണ്ടെങ്കിലേ മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News