കൃത്യമായ രേഖകളില്ല,കുവൈത്തിലെ ആരോഗ്യ കേന്ദ്രത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 60 പേര്‍ പിടിയിലായി

കുവൈത്തിലെ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും തൊഴിൽ മന്ത്രാലയവും നടത്തിയ സംയുക്ത പരിശോധനയിൽ മതിയായ രേഖകളില്ലാതെ ജോലി ചെയ്ത 60 ഓളം ആരോഗ്യപ്രവർത്തകരെ പിടികൂടിയതായി വിവരം. ഇതിൽ 19 മലയാളി ന‍ഴ്സുമാര്‍ ഉള്‍പ്പെടെ 30 ഇന്ത്യക്കാരുണ്ടെന്നാണ് ലഭ്യമായ വിവരം.
മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ മാനവശേഷി സമിതി നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഇവർ പിടിയിലായത്. നിലവിൽ  നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഫിലിപ്പൈൻസ് ഇറാൻ ഈജിപ്ത് സ്വദേശികളും പിടിയിലായവരിൽ ഉൾപ്പെടും. മതിയായ ലൈസൻസ് ഇല്ലാതെ ആയിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരു മാസം മുതൽ പ്രായമായ നവജാത ശിശുക്കളുടെ അമ്മമാർ അടക്കമുള്ള മലയാളികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ഇവര്‍ക്ക്‌ വിസയടക്കം കൃത്യമായ എല്ലാ രേഖകളുമുണ്ടെന്നാണ്  ബന്ധുക്കൾ പറയുന്നത്. ആശുപത്രി ഉടമയും സ്പോൺസറും തമ്മിലുള്ള തർക്കമാണ് യഥാർഥ പ്രശ്നമെന്നും ബന്ധുക്കൾ ആരോപിച്ചു. വിഷയത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയും നോർക്ക റൂട്ട്സും ഉൾപ്പെടെ ഇടപെട്ടിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News