കവിളുകള്‍ക്ക് വണ്ണക്കൂടുതല്‍ ആണോ? ഇങ്ങനെ ചെയ്താല്‍ ഒരാഴ്ച കൊണ്ട് ഫലമറിയാം

കവിളുകളില്‍ വണ്ണമുള്ളവര്‍ ധാരളമുണ്ട് നമുക്ക് ചുറ്റും. ശരീരത്തിന് അധികം വണ്ണമില്ലെങ്കിലും ചിലരുടെ മുഖത്തിന് മാത്രം നല്ല വണ്ണമായിരിക്കും. അത്തരത്തില്‍ വിഷമിക്കുന്നവര്‍ താഴെ പറയുന്നതുപോലെ ചെയ്താല്‍ ഒരാഴ്ച കൊണ്ട് കവിളുകളുടെ വണ്ണം കുറയുന്നതാണ്.

കവിളുകൊണ്ട് ഒരു ദീര്‍ഗനിശ്വാസമെടുത്ത് ആറു സെക്കന്‍ഡ് നേരത്തേക്ക് പിടിച്ചു നിര്‍ത്തുക. നിങ്ങളുടെ ഇടതുവശത്തെ കവിള്‍ത്തടങ്ങളില്‍ മാത്രമായി വായു പിടിച്ചു നിര്‍ത്തുക. അതിനു ശേഷം, ഇടത് കവിളില്‍ നിന്ന് വലതുഭാഗത്തെ കവിളിലേക്ക് വായുമാനെ കൈമാറ്റം ചെയ്യുക. ആറു സെക്കന്‍ഡ് നേരം പിടിച്ചു നിര്‍ത്തിയ ശേഷം വിട്ടു കളയാവുന്നതാണ്.

ച്യൂയിങ്ഗം ചവയ്ക്കുന്നത് വഴി നിങ്ങള്‍ക്ക് മുഖചര്‍മ്മത്തിലെ കൊഴുപ്പിന്റെ അളവ് മികച്ച രീതിയില്‍ നഷ്ടപ്പെടുത്തി കളയാന്‍ സാധിക്കും. ഇത് നിങ്ങളുടെ താടിയെല്ല്, കവിള്‍ പേശികള്‍ തുടങ്ങിയ സ്ഥലങ്ങളെ ടോണ്‍ ചെയ്യാന്‍ സഹായിക്കുന്നു .

മൂന്ന് വിരലുകള്‍ ഉപയോഗിച്ച് കൊണ്ട് വലതു ഭാഗത്തെ കവിള്‍ത്തടങ്ങളെ വലിച്ചു നിവര്‍ത്താം. ആവശ്യമെങ്കില്‍ കണ്ണുകള്‍ പൂട്ടിവയിക്കാം. 10 സെക്കന്‍ഡ് നേരത്തേക്ക് അങ്ങനെതന്നെ അനങ്ങാതെ നില്‍ക്കുക. അതിനുശേഷം ഇടത് കവിളില്‍ ഇതുപോലെതന്നെ ആവര്‍ത്തിക്കുക

ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലോ ഗോതമ്പെണ്ണയോ, കൊക്കോ വെണ്ണയോ പൊടിച്ചെടുത്ത ഉലുവയോ ചേര്‍ത്തുകൊണ്ടുള്ള പേസ്റ്റ് ഉണ്ടാക്കിയെടുക്കാം. ഇത് കൊണ്ട് നിങ്ങളുടെ മുഖം മസാജ് ചെയ്യുക. മുഖത്തെ മസാജ് ചെയ്യാനായി തൊണ്ടുകളഞ്ഞ വെള്ളരിക്കയും ഉപയോഗിക്കാവുന്നതാണ്.

കഴിയുന്നത്ര വിശാലമായി നിങ്ങളുടെ വായ തുറന്നു പിടിക്കാന്‍ ശ്രമിക്കുക. 10 സെക്കന്‍ഡ് നേരം ഇങ്ങനെ പിടിച്ചു നിര്‍ത്തിയ ശേഷം വിശ്രമിക്കുക. ഇത് 10 തവണ ആവര്‍ത്തിക്കുക. ഇത് കവിള്‍ വണ്ണം കുറയാന്‍ സഹായിക്കും.

കവിള്‍ത്തടങ്ങള്‍ വലിച്ചുപിടിച്ച ശേഷം പുഞ്ചിരിക്കാന്‍ ശ്രമിക്കുക. ഇങ്ങനെ അഞ്ച് സെക്കന്‍ഡ് നേരത്തേക്കെങ്കിലും കവിള്‍ത്തടങ്ങള്‍ വലിച്ചുപിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുക. 10 തവണ ഇത് ആവര്‍ത്തിക്കുക. ഇതും കവിള്‍ വണ്ണം കുറയാന്‍ വളരെ ഉത്തമമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News