കൂര്‍ക്കംവലിയാണോ വില്ലന്‍ ? മാറാന്‍ ദിവസവും ഈ ഭക്ഷണം ശീലമാക്കൂ

snoring night

കൂര്‍ക്കം വലിയില്ലാത്ത ആളുകള്‍ കുറവാണ്. നമ്മളില്‍ പലര്‍ക്കുമുള്ള ഒരു വലിയ പ്രശ്‌നമാണ് ഉറക്കത്തിനിടെയുള്ള കൂര്‍ക്കംവലി. പല പൊടിക്കൈകള്‍ പരീക്ഷിച്ച് നോക്കിയിട്ടും കൂര്‍ക്കംവലിക്ക് ഒരു ശാശ്വതഫലം ലഭിക്കാത്തവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത.

ചീസ് കഴിക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സ്ലീപ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Also Read : http://രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം ഉണ്ടാകാറുണ്ടോ? ചര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? സൂക്ഷിക്കുക !

ചീസ് പതിവായി കഴിക്കുന്നവരില്‍ കൂര്‍ക്കംവലി മൂന്നിലൊന്ന് ശതമാനമായി കുറഞ്ഞതായും ഇതില്‍ സ്ലീപ് അപ്നിയയുടെ സാധ്യത 28 ശതമാനം വരെ കുറഞ്ഞതായും പഠനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കുന്നു. യുകെയിലാണ് പഠനം നടത്തിയത്. 400,000 ആളുകളുടെ ഡയറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്.

അതേസമയം പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ബി12, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ചീസ് പക്ഷെ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ കലോറി കൂട്ടാനും സോഡിയന്റെ അളവു വര്‍ധിപ്പിക്കാനും കാരണമാകാറുണ്ട്. അതിനാല്‍ തന്നെ മിതമായ അളവില്‍ ചീസ് ദിവസവും കഴിക്കാമെന്നും പഠനം പറയുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News