വൃക്കയിൽ അണുബാധ: മോദിയുടെ പിറന്നാളിന് നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു

ഏഴുമാസം മുൻപ് നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു. സാഷ എന്ന പെൺ ചീറ്റയാണ് ചത്തത്.  മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ കഴിഞ്ഞിരുന്ന ചീറ്റയാണിത്. വൃക്കയിലെ അണുബാധയാണ് ചീറ്റയുടെ മരണകാരണമെന്നാണ് റിപ്പോർട്ട്.

5.5 വയസുള്ള സാഷയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ജനുവരിയിൽ ക​ണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ചീറ്റയുടെ ആരോഗ്യം പരിശോധിക്കാനായി അടിയന്തര മെഡിക്കൽ സംഘത്തെ ഷിയോപൂർ ജില്ലയിലെ കുനോയിലേക്ക് അയച്ചിരുന്നു. 2022 ഓഗസ്റ്റ് 15 ന് നമീബിയയിൽ നടത്തിയ അവസാന രക്തപരിശോധനയിൽ ചീറ്റയുടെ ക്രിയേറ്റിനിൻ അളവ് 400 ന് മുകളിലാണ്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ ചീറ്റക്ക് വൃക്ക അണുബാധ ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ചീറ്റയ്ക്ക് അണുബാധ ഉണ്ടായിരുന്നുവെന്ന് പരിസ്ഥിതി -വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്തംബർ 17 നാണ് നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ദേശീയ ഉദ്യാനത്തിലേക്ക് എട്ട് ചീറ്റപ്പുലികളെ എത്തിച്ചത്. ഇക്കൂട്ടത്തിൽ പെടുന്നതാണ് സാഷയും. 2022 സെപ്തംബർ 17 ന് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലേക്കെത്തിച്ചത്. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം എത്തിയ ചീറ്റകളിലൊന്നാണിപ്പോൾ ചത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News