ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ദക്ഷ എന്ന ചീറ്റയും ചത്തു

കൂനോ ദേശീയോദ്യാനത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തു. ദക്ഷ എന്ന് പേരിട്ടിരുന്ന പെൺ ചീറ്റയാണ് ചത്തത്. മറ്റ് ചീറ്റകളുമായി ഏറ്റുമുട്ടിയാണ് ദക്ഷ മരിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും പൂച്ചകളെ കൊണ്ടുവന്നതിന് ശേഷം കൂനോയിൽ മരിക്കുന്ന മൂന്നാമത്തെ ചീറ്റയാണിത്.

കഴിഞ്ഞ വർഷം മുതൽ ഇരുപത് ചീറ്റകളെയാണ് ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്നത്. അതിൽ രണ്ടെണ്ണം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചത്തിരുന്നു. ഇന്ത്യയിലേക്ക് കൊണ്ടുവന്ന സാക്ഷ എന്ന ചീറ്റ മാർച്ചിൽ വൃക്കരോഗം ബാധിച്ചാണ് ചത്തത്. ഏപ്രിലിൽ ഉദയ് എന്ന് പേരിട്ട ചീറ്റയും അസുഖം ബാധിച്ച് ചികിത്സയ്ക്കിടെ ചത്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് എത്തിച്ച എട്ട് ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കൂനോ നാഷണൽ പാർക്കിലെ പ്രത്യേക ചുറ്റുപാടിൽ തുറന്ന് വിട്ടിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി ഇന്ത്യ കൂനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News