കുനോ ദേശീയ ഉദ്യാനത്തിൽ നിന്നും വീണ്ടും പുറത്തു കടന്ന ചീറ്റയെ പിടികൂടി തിരികെയെത്തിച്ചു. ശിവപുരി ജില്ലയിലെ കരേര വനത്തിൽ നിന്നും പിടികൂടിയ ചീറ്റയെ ഇന്നലെ രാത്രി 9:30യോടെയാണ് തിരികെയെത്തിച്ചത്.നമീബിയയിൽ നിന്നെത്തിച്ച ഒബാൻ എന്ന ചീറ്റയാണ് കുനോ നാഷണല്‍ പാർക്കിൽ നിന്ന് പുറത്തുകടന്നത്. ഇത് രണ്ടാം തവണയാണ് ഒബാൻ പുറത്തുകടക്കുന്നത്. ഉത്തർപ്രദേശിലെ വനത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പ് അധികൃതർ ചീറ്റയെ പിടികൂടി പാർക്കിലെത്തിച്ചത്.
കുനോ ദേശീയ ഉദ്യാനത്തിൽ നിന്നും 150 കിലോമീറ്റർ അകലെ നിന്നാണ് ഒബാനെ വലയിലായത്. രണ്ട് ബാച്ചുകളിലായി ആകെ 20 ചീറ്റകളാണ് ഇന്ത്യയിലെത്തിയത്. പിന്നീട് ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക് വന്നിരുന്നു.
2022 സെപ്റ്റംബർ 17-ന് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളിൽ ആൺ ചീറ്റകൾക്ക് ഫ്രെഡി, എൽട്ടൺ, ഒബാൻ എന്നിങ്ങനെ പേരിട്ടു, പെൺ ചീറ്റകൾക്ക് സിയായ, ആഷ, ടിബിലിസി, സാഷ, സവന്ന എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.അതിൽത്തന്നെ ഈ മാസം നമീബിയൻ ചീറ്റയായ സാഷ വൃക്കരോഗം മൂലം മരണമടഞ്ഞിരുന്നു. നമീബിയയിൽ നിന്ന് എത്തുന്നതിന് മുമ്പ് തന്നെ വൃക്കസംബന്ധമായ അസുഖം സാഷയ്ക്ക് ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here