പെൺചീറ്റയുമായി ഏറ്റുമുട്ടൽ; ആന്തരികാവയവങ്ങൾക്ക് ക്ഷതം; കുനോ ഉദ്യാനത്തിലെ തേജസിന്റെ മരണകാരണം ഇങ്ങനെ…

കുനോ നാഷണൽ പാർക്കിൽ ചത്ത ദക്ഷിണാഫ്രിക്കൻ ചീറ്റ തേജസിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പെൺചീറ്റയുമായുള്ള പോരാട്ടത്തിൽ ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ALSO READ: പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദുരൂഹ മരണം കൊലപാതകം; അന്തേവാസി അറസ്റ്റില്‍

ചീറ്റയുടെ കഴുത്തിൽ മുറിവുണ്ടായിരുന്നുവെന്നും വൃക്കയിലും ശ്വാസകോശത്തിലും അണുബാധയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺചീറ്റയുമായുള്ള പോരാട്ടത്തിലാകാം ഇവ സംഭവിച്ചത്. ചത്ത ചീറ്റയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ജബല്‍പൂര്‍ ആസ്ഥാനമായുള്ള സ്‌കൂള്‍ ഓഫ് വൈല്‍ഡ് ലൈഫ് ഫോറന്‍സിക് ആന്‍ഡ് ഹെല്‍ത്തിലേക്ക് അയച്ചു. ചീറ്റയ്ക്ക് 43 കിലോഗ്രാം ഭാരമാണുണ്ടായിരുന്നത്. ഇത് സാധാരണ ആണ്‍ചീറ്റകള്‍ക്ക് ഉണ്ടാകേണ്ട ഭാരത്തേക്കാൾ കുറവായിരുന്നു. ഇതൊക്കെയാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ALSO READ: ഏക സിവിൽകോഡ്; ലീഗിനെ കാത്തുനിൽക്കാതെ മുസ്ലിം സാമുദായിക സംഘടനകൾ മുന്നോട്ട്

ഈ വർഷം ഫെബ്രുവരിയിലാണ് തേജസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഈ വർഷം മാത്രം ഏഴാമത്തെ ചീറ്റയാണ് കുനോ ദേശീയോദ്യാനത്തിൽ മരിക്കുന്നത്. അതും നാല് മാസത്തിനിടയിൽ എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News