ഒരു കുപ്പി സ്പ്രൈറ്റിന് 800 രൂപ, ഷെഫ് നുസ്രത് ഗുക്ചെയുടെ റെസ്റ്റോറന്റ് വിവാദത്തിൽ

ഒരു കുപ്പി സ്പ്രൈറ്റിന് 10 ഡോളർ അഥവാ 800 രൂപ ഈടാക്കി ഷെഫ് നുസ്രത് ഗുക്ചെയുടെ റെസ്റ്റോറന്റ്. ഇവിടെ ഭക്ഷണം കഴിച്ച കസ്റ്റമർ ഇതിന്റെ ബില്ല് പങ്കുവെച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഷെഫിനെതിരെ പ്രതിഷേധം ഉയർന്നത്. നിരവധി കമന്റുകളാണ് ഇതിനെതിരെ ഉയർത്തുന്നത്.

ALSO READ:സൗന്ദര്യ സംരക്ഷണത്തിന് ഇനി ഐസ്‌ക്യൂബ്

ഇറച്ചി വെട്ടി കഷ്ണങ്ങളാക്കി പ്രത്യേക രീതിയില്‍ ഉപ്പ് വിതറി ആരാധകരെ സൃഷ്ടിച്ച ഷെഫ് ആണ് നുസ്രത് ഗുക്ചെ. 2017 ലാണ് നുസ്രത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കോബ്രാ സ്റ്റൈലിലുള്ള ഉപ്പ് വിതറല്‍ സോള്‍ട്ട് ബേ എന്ന പേരും അദ്ദേഹത്തിന് ലഭിച്ചു.

ALSO READ: ധീരൻ അധികാരം ഒണ്‍ട്രിന്റെ രണ്ടാം ഭാഗം വരുന്നു

പിന്നാലെ നസ്ർ-ഇറ്റ് എന്ന പേരില്‍ നുസ്രത് ഗുക്ചെ അബൂദബി, ദോഹ, ഇസ്താംബൂള്‍, ദുബൈ, ന്യൂയോര്‍ക്ക്, മിയാമി തുടങ്ങി നിരവധി നഗരങ്ങളില്‍ റെസ്റ്റോറന്‍റ് തുടങ്ങി. ബീഫ് സ്റ്റീക്കാണ് റെസ്റ്റോറന്‍റിലെ പ്രധാന ഐറ്റം.ലയണല്‍ മെസി, കിലിയന്‍ എംബാപെ, പോള്‍ പോഗ്ബ തുടങ്ങി നിരവധി പ്രശസ്തര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ നുസ്രത് പങ്കുവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News