“25 വർഷമായി പലയിടത്തും തിരയുകയായിരുന്നു; എന്റെയാശാനെ കണ്ട് കിട്ടി…”: പാചകത്തിലെ തന്റെ ആശാനെ കണ്ടുകിട്ടിയെന്ന് ഷെഫ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഷെഫാണ് സുരേഷ് പിള്ള. രുചി വൈവിധ്യം കൊണ്ട് മലയാളികളുടെ മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇടം പിടിക്കാൻ ഷെഫ് പിള്ളയെന്ന സുരേഷ് പിള്ളക്ക് കഴിഞ്ഞു. ഇപ്പോഴിതാ പാചകത്തിൽ തന്റെ ആശാനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഷെഫ് പിള്ള. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷെഫ് പിള്ള ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. പണ്ട് ഉള്ളി പൊളിച്ചുകൊടുത്ത് തുടങ്ങിയ പാചകം, നീണ്ട 25 വർഷത്തെ അലച്ചിലിനു ശേഷം കൊല്ലത്ത് നിന്നും ആശാനെ കണ്ടുകിട്ടിയെന്നും ഷെഫ് പിള്ളയുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

Also Read; ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചു, പൊലീസ് പിടിച്ചിട്ടും കൂൾ എക്‌സ്പ്രഷനുമായി 13 കാരൻ; വീഡിയോ

പോസ്റ്റിന്റെ പൂർണരൂപമിങ്ങനെ;

എന്റെയാശാനെ കണ്ട് കിട്ടി…!!
25 വർഷമായി പലയിടത്തും തിരയുകയായിരുന്നു… കൊല്ലം ബിഷപ്പ് ജെറോം നഗറിലെ ഷെഫ് കിങ് റെസ്റ്റോറന്റിൽ ഇദ്ദേഹത്തിന് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചക ജീവിതം..!
ഗൾഫിൽ കുറേക്കാലം ജോലി ചെയ്ത ശേഷം കോട്ടയത്ത് ഒരു ചെറിയ കട നടത്തി ജീവിച്ച് വരികയായിരുന്നു.. അവിടുന്നാണ് ആശാനെ പൊക്കിയത്, കൊച്ചി ആർസിപിയിൽ കൊണ്ട് വന്ന് നിർവാണ കൊടുത്തു, ഹരിപ്പാട്ടെ പുതിയ റെസ്റ്റോറന്റിന്റെ “പാചക ആശാൻ” പദവിയും ഏൽപ്പിച്ചു.

ആശാനിപ്പോഴും ഞെട്ടലിലാണ്, ബാക്കി വിശേഷങ്ങൾ പതിയെ പറയാം.

Also Read; ‘ബി’ വെച്ച് തുടങ്ങണം ‘എം’ അക്ഷരത്തില്‍ അവസാനിക്കണം; ഭ്രമയുഗമെന്ന പേര് വന്നതിനു പിന്നിലെ കാരണം വെളിപ്പെടുത്തി രാഹുൽ സദാശിവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News