ഹരിപ്പാട് എം ലാല്‍ സിനിപ്ലക്‌സില്‍ ഷെഫ് പിള്ള ഒരുക്കുന്ന രുചിയിടം; പേരിടാം സമ്മാനം നേടാം

പാചകം ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും ഉണ്ടാകും. പക്ഷേ ഭക്ഷണം ഇഷ്ടമില്ലാത്തവരായി ആരുമില്ല. പ്രത്യേകിച്ച് ഷെഫ് പിള്ളയുടെ കൈപ്പുണ്യം അറിയാവുന്നവര്‍ അദ്ദേഹത്തിന്റെ വിഭവങ്ങളുടെ രുചിയറിയാന്‍ അദ്ദേഹത്തെ തേടിപിടിച്ചെത്തുന്ന ഭക്ഷണപ്രിയയരുമുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പോസ്റ്റ് ചെയ്‌തൊരു വീഡിയോയും അതിലെ ചില വാഗ്ദാനങ്ങളുമാണ് വൈറലാവുന്നത്.

പ്രിയ സുഹൃത്ത് സമീര്‍ ഹംസയുമായി ചേര്‍ന്ന് അറബിക്ക്, വടക്കേയിന്ത്യന്‍, ചൈനീസ് വിഭവങ്ങള്‍ ഒരുക്കുന്ന അടിപൊടി റസ്റ്റോറന്റ് അദ്ദേഹം ആരംഭിക്കുകയാണ്. ഹരിപ്പാട് എം ലാല്‍ പ്ലക്‌സിലാണ് ആര്‍സിപി ഹോസ്പിറ്റാലിറ്റിയുടെ പുതിയ റസ്റ്റോറന്റ് ഒരുങ്ങുന്നത്. ഹരിപ്പാടിന് പിറകേ ഈ ബ്രാന്‍ഡ് പാലക്കാടും സേലത്തും ഉടന്‍ വരുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

പാര്‍ക്കിങ് സൗകര്യവും മിതമായ നിരക്കില്‍ രുചിയൂറും വിഭവങ്ങളുമായി സുരക്ഷിതമായ ഹോട്ടല്‍, അതാണ് പുതിയ റസ്റ്ററന്റിന്റെ ഹൈലൈറ്റ്. ഇങ്ങനെയൊരു ഹോട്ടല്‍ ഹൈവയില്‍ തുടങ്ങണമെന്നത് നിരവധി സുഹൃത്തുക്കളുടെ ആഗ്രഹമായിരുന്നുവെന്നും സുരേഷ് പിള്ള പറയുന്നു. മറ്റുള്ളവരുടെ സന്തോഷത്തിന് നമ്മള്‍ കാരണമാകുമ്പോഴാണ് ജീവിതത്തില്‍ എന്തെങ്കിലും ചെയ്തുവെന്ന് നമുക്ക് തോന്നുകയെന്ന് ഷെഫ് പിള്ള പറയുന്നു. പുതിയ രുചിയിടത്തിന് അനുയോജ്യമായ പേര് നിര്‍ദേശിക്കുന്നവര്‍ക്ക് റസ്റ്ററന്റിന്റെ ഉദ്ഘാടന ദിവസം ഗംഭീര സമ്മാനം നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ഷെഫ് സുരേഷ് പിള്ളയുടെ ഈ പുതിയ രുചിയിടത്തിന് പേരു നിര്‍ദേശിക്കൂ, അടിപൊളി സര്‍പ്രൈസാണ് നിങ്ങളെ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News