‘പന്ത്രണ്ട് പേർ ഭക്ഷണം കഴിച്ച ടേബിൾ വൃത്തിയാക്കുന്ന മലയാളത്തിന്റെ മോഹൻലാൽ’, ഓർമ്മകൾ പങ്കുവച്ച് ഷെഫ് സുരേഷ്

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ഷെഫ് സുരേഷ്. പന്തണ്ട് പേരോളം ഭക്ഷണം കഴിച്ച ടേബിൾ ലാലേട്ടൻ ഒറ്റയ്ക്ക് വൃത്തിയാക്കിയതും, ലാലേട്ടന്റെ ഇഷ്ടഭക്ഷണവുമെല്ലാം ഷെഫ് സുരേഷ് പ്രമുഖ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.

ALSO READ: ആ ശീലം ഇല്ലായിരുന്നെങ്കില്‍ താന്‍ കുറച്ചുകൂടി നല്ല മനുഷ്യനും നടനുമാകുമായിരുന്നു: രജനികാന്ത്

ഷെഫ് സുരേഷ്  പറഞ്ഞത്

‘വേള്‍ഡ് കപ്പ് ടൈമില്‍ ലാലേട്ടന്‍ കളി കാണാന്‍ ദോഹയില്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ ഒരു സുഹൃത്തുണ്ട്. അവിടെ വരുമ്പോള്‍ ആ സുഹൃത്തിന്റെ വീട്ടിലാണ് ലാലേട്ടന്‍ താമസിക്കാറുള്ളത്. ലാലേട്ടന്‍ ഒരു സ്ഥലത്ത് ചെന്നാല്‍ അവിടെ ചുരുങ്ങിയത് ഒരു 20 സുഹൃത്തുക്കള്‍ കാണും. അവരെല്ലാം അദ്ദേഹത്തെ കാണാന്‍ വരും.

ALSO READ: വന്ദനാദാസ് കൊലപാതകകേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

അവിടെ നമ്മുടെ റെസ്റ്ററന്റ് ഓപ്പണ്‍ ചെയ്ത സമയമാണ്. അവിടെ നിന്നും ബിരിയാണി കൊണ്ടുവന്നു. എല്ലാവരും ഭക്ഷണം കഴിച്ചു. അതിന് ശേഷം ഇനിയും ഗസ്റ്റുകള്‍ വരാനുണ്ട്. അവര്‍ക്കുള്ള ഭക്ഷണവും ടേബിളില്‍ ഇരിപ്പുണ്ട്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും ലാലേട്ടന് ചുറ്റും നിന്ന് വര്‍ത്തമാനം പറയുകയാണ്. അദ്ദേഹം തിരിഞ്ഞ് നോക്കുമ്പോള്‍ ഡൈനിങ്ങ് ടേബിളിലെ ഭക്ഷണമൊക്കെ അതേപടി ഇരിക്കുകയാണ്.

ALSO READ: മത്തങ്ങ വെറും മത്തങ്ങയല്ല കേട്ടോ ! പോഷകസമ്പുഷ്ടമായ അല്‍മത്തങ്ങ

പുള്ളി വന്ന് എല്ലാം എടുത്തുമാറ്റി, ടേബിള്‍ വൃത്തിയാക്കി. ബിരിയാണി അടച്ചുവെച്ചു. അദ്ദേഹം ചെയ്യുന്നത് കണ്ടപ്പോള്‍ എല്ലാവരും ഓടിവന്നു. ആ വീട്ടില്‍ ഒരുപാട് സ്റ്റാഫുകള്‍ ഉള്ളതാണ്. ഭക്ഷണം ഇനിയും ആളുകള്‍ കഴിക്കാനുണ്ട് അത് ചൂടോടെ കഴിക്കണം എന്ന് ലാലേട്ടന്‍ പറഞ്ഞു. പുള്ളി അവിടുത്തെ ഗസ്റ്റാണ്. അദ്ദേഹം അതെല്ലാം ക്ലിയര്‍ ചെയ്യുകയാണ്. പത്ത് പന്ത്രണ്ട് പേര് കഴിച്ച ടേബിളാണ്. പുള്ളി സ്വന്തം വീട് പോലെ ഇനിയും ആളുകള്‍ വരാനുണ്ട് എന്ന് ചിന്തിച്ച് വൃത്തിയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News