‘ഇന്ത്യയിൽ നിന്നാണല്ലേ വിശപ്പ് കിട്ടിയത്’: ഇന്ത്യൻ ഷെഫിനെ പുച്ഛിച്ച് ബിബിസി അവതാരകൻ; വായടപ്പിച്ച് വികാസ് ഖന്ന

ഇന്ത്യക്കാരെ പുച്ഛിച്ചുള്ള ബിബിസി അവതാരകന്റെ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി നൽകി ഇന്ത്യൻ ഷെഫായ വികാസ് ഖന്ന. ബിബിസി അവതാരകനുമായി 2021 ൽ നടന്ന ഓൺലൈൻ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഈ വീഡിയോ വൈറലായിരിക്കുകയാണ്. ‘നിങ്ങൾ ഇന്ത്യയിലെ ഒരു സമ്പന്ന കുടുംബത്തിൽ നിന്നല്ലല്ലോ… അപ്പോൾ നിങ്ങളുടെ വിശപ്പ് ഇന്ത്യയിൽ നിന്നായിരിക്കും അല്ലെ’ എന്നാണ് അവതാരകന്റെ ചോദ്യം. ഇന്ത്യ ഒരു ദരിദ്ര രാജ്യമാണെന്നും അത്കൊണ്ട് തന്നെ ഇന്ത്യയിൽ എല്ലാവരും പട്ടിണിയിലാണെന്ന തരത്തിലായിരുന്നു അവതാരകന്റെ സംസാരം.

Also Read: ഒരു പ്രത്യേക അറിയിപ്പ് ; ഇനി ഈ ഐഫോണുകളില്‍ നെറ്റ്ഫ്‌ളിക്‌സ് സേവനം ലഭിക്കില്ല

എന്നാൽ കുറിക്ക് കൊള്ളുന്ന മറുപടിയാണ് വികാസ് ഖന്ന അവതാരകന് തിരിച്ച് കൊടുത്തത്. താന്‍ അമൃത്സറില്‍ നിന്നാണെന്നും അവിടെ എല്ലാവര്‍ക്കും ലങ്കറുകളില്‍ നിന്ന് ഭക്ഷണം ലഭിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാത്രമല്ല, എന്റെ വിശപ്പ് ഇന്ത്യയിൽ നിന്നല്ല ന്യൂയോർക്കിൽ നിന്നാണ് കിട്ടിയതെന്നും അദ്ദേഹം പറയുന്നു. കൊവിഡ് വ്യാപന സമയത്ത് ന്യൂയോർക്കില്‍ ഷെഫ് വികാസ് ഖന്ന തുടങ്ങിയ ഭക്ഷണ ക്യാമ്പയിനെ കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തുകൊണ്ടിരുന്നത്. ഇന്ത്യയേക്കാൾ കൂടുതൽ താൻ പട്ടിണികിടന്നിട്ടുള്ളത് ന്യൂയോർക്കിൽ ആണെന്നും അദ്ദേഹം പറയുന്നത് കാണാം.

Also Read: തിരുവോണനാളില്‍ തിരുവനന്തപുരത്ത് മാത്രം വാഹനാപകടങ്ങളില്‍ മരിച്ചത് അഞ്ചുപേര്‍

വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായെത്തുന്നത്. ഇന്ത്യയെ അപമാനിച്ചുള്ള സംസാരമാണ് ബിബിസി അവതാരകന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന തരത്തിലാണ് പല ഇന്ത്യക്കാരും പ്രതികരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk