12 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള പാചകക്കാരന്‍; ജോലി ട്രക്ക് ഡ്രൈവര്‍

പാചകവീഡിയോയിലൂടെ ഇന്റര്‍നെറ്റില്‍ വൈറലായ, യൂട്യൂബില്‍ 12 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള ഒരു യൂട്യൂബറാണ് രാജേഷ് റവാനി. രാജേഷ് ദീര്‍ഘദൂര ട്രക്ക് ഡ്രൈവറാണ്. യാത്രകള്‍ക്കിടയിലാണ് രാജേഷ് ഈ പാചകമെല്ലാം നടത്തുന്നതും പാചകവീഡിയോകള്‍ എടുക്കുന്നതുമെല്ലാം. കിട്ടുന്ന വളരെ പരിമിതമായ ചേരുവകള്‍ ഉപയോഗിച്ചുകൊണ്ട് മട്ടണ്‍ കറി, മീന്‍ കറി, പനീര്‍ ഫ്രൈഡ് റൈസ് തുടങ്ങിയ വിഭവങ്ങളാണ് രാജേഷ് തയ്യാറാക്കുന്നത്.

READ ALSO:പ്രളയം ദുരിതത്തിലാഴ്ത്തിയ തമിഴ്നാടിനുവേണ്ടി കൈകോർത്ത് കേരളം

ഈ യൂട്യൂബര്‍ക്ക് നിറയെ ആരാധകരാണ് ഉള്ളത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഹിറ്റാണ് രാജേഷിന്റെ പാചകവീഡിയോകള്‍. പലരും രാജേഷിനെ മാസ്റ്റര്‍ഷെഫ്, ബെസ്റ്റ് ഫുഡ് വ്‌ലോഗര്‍ എന്നെല്ലാം വിളിക്കാറുണ്ട്. അദ്ദേഹത്തിന്റെ ട്രക്കിനെ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിക്കുന്നത് ഫൈവ് സ്റ്റാര്‍ റെസ്റ്റോറന്റ്, സഞ്ചരിക്കുന്ന ധാബ എന്നെല്ലാമാണ്.

READ ALSO:കേരളത്തിൽ ആരോഗ്യപ്രവർത്തന രംഗത്തുള്ളവർക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു; മുഖ്യമന്ത്രി

ഇപ്പോള്‍ നാല് ലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സും 12 ലക്ഷം യൂട്യൂബ് സബ്സ്‌ക്രൈബര്‍മാരുമാണ് രാജേഷിനുള്ളത്. രാജേഷിന്റെ മകന്‍ സാഗറും മിക്കവാറും നിരവധി ട്രക്ക് യാത്രകളില്‍ രാജേഷിനൊപ്പം ഉണ്ടാവാറുണ്ട്. രാജേഷിന് വേണ്ടി വീഡിയോ എടുക്കുകയും എഡിറ്റ് ചെയ്യുകയും ഒക്കെ ചെയ്യുന്നത് സാഗറാണ്. രസകരമായ നിരവധി കമന്റുകളാണ് രാജേഷിന്റെ വീഡിയോകള്‍ക്ക് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News